സി​റി​ൽ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 23ന്
Thursday, January 20, 2022 10:42 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ്ര​ഥ​മ കാ​തോ​ലി​ക്കാ ബാ​വ​യും മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യി​രു​ന്ന സി​റി​ൽ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 23നു ​പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ആ​ച​രി​ക്കും.

രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ന്നി​വ ഉ​ണ്ടാ​കും. എം​സി​എ ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ഫാ. ​ഏ​ബ്ര​ഹാം മേ​പ്പു​റ​ത്ത് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ.​ജോ​ർ​ജ് മാ​ത്യു, ജോ​സ് മാ​ത്യു, മ​നോ​ജ് ത​ട​ത്തി​ൽ, സ​ജി പീ​ടി​ക​യി​ൽ, മേ​രി​ക്കു​ട്ടി ഏ​ബ്ര​ഹാം, പി.​കെ. ജോ​സ​ഫ്, ജോ​ർ​ജ് ജോ​സ​ഫ്, പി.​എ​സ്. തോ​മ​സ്, ടി. ​ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.