സ്കൂ​ളു​ക​ൾ അ​ട​ച്ചെ​ങ്കി​ലും അ​ധ്യാ​പ​ക​ർ​ക്കു പ​രി​ശീ​ല​നം
Thursday, January 20, 2022 10:42 PM IST
പ​ത്ത​നം​തി​ട്ട: സ്കൂ​ളു​ക​ൾ അ​ട​ച്ചെ​ങ്കി​ലും അ​ധ്യാ​പ​ക​ർ​ക്ക് വി​ശ്ര​മ​മി​ല്ല. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്കു പു​റ​മേ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഇ​ന്ന് ആ​രം​ഭി​ക്കു​ക​യാ​ണ്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ഷ​യാ​ധി​ഷ്ഠി​ത പ​രി​ശീ​ല​ന​വും മ​റ്റും തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ബി​ആ​ർ​സി ത​ല​ത്തി​ലു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​വും മ​റ്റും ആ​ശ്ര​യി​ച്ചെ​ത്തു​ന്ന അ​ധ്യാ​പ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്.

കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും ജി​ല്ല​യി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ അ​ധ്യാ​പ​ക സ​മൂ​ഹ​ത്തെ രോ​ഗ​വാ​ഹ​ക​രാ​ക്കു​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രി​ശീ​ല​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ത​ല​ത്തി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ് പ്രേം, ​സെ​ക്ര​ട്ട​റി വി.​ജി കി​ഷോ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.