ആ​റ​ന്മു​ള പു​ഞ്ച വീ​ണ്ടും പ​ച്ച​പ്പി​ലേ​ക്ക്, വി​ത്ത് വി​ത​യ്ക്കാ​ൻ ഒ​രു​ക്കം തു​ട​ങ്ങി
Thursday, January 20, 2022 10:42 PM IST
പ​ത്ത​നം​തി​ട്ട: ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ആ​റ​ന്മു​ള പു​ഞ്ച വീ​ണ്ടും ക​തി​ര​ണി​യാ​നു​ള്ള ശ്ര​മ​ത്തി​ൽ.

ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യി​ൽ റ​ണ്‍​വേ വി​ഭാ​വ​നം ചെ​യ്തി​രു​ന്ന പു​ഞ്ച​യി​ലാ​ണ് നെ​ൽ​കൃ​ഷി​ക്ക് ഒ​രു​ക്കം തു​ട​ങ്ങി​യ​ത്. ഇ​പ​ന്പാ​ന​ദി​യു​ടെ ജ​ല​സം​ഭ​ര​ണി​യാ​യ പു​ഞ്ച​യി​ൽ മൂ​ന്നാ​ൾ​പൊ​ക്ക​ത്തി​ലേ​റെ വെ​ള്ള​മു​ണ്ട്. കു​ട്ട​നാ​ട്ടി​ൽ നി​ന്ന് പെ​ട്ടി​യും പ​റ​യും എ​ത്തി​ച്ച് പു​ഞ്ച​യി​ലെ പാ​യ​ൽ നി​റ​ഞ്ഞ വെ​ള്ളം ആ​റ​ൻ​മു​ള ചാ​ലി​ലൂ​ടെ ക​രി​മാ​ൻ​തോ​ട് വ​ഴി വ​ലി​യ​തോ​ട്ടി​ലെ​ത്തി​ച്ച് പ​ന്പ​യി​ലേ​ക്ക് ഒ​ഴു​ക്കാ​ൻ തു​ട​ങ്ങി. ര​ണ്ടു​ദി​വ​സ​ത്തോ​ള​മാ​യി തു​ട​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളം താ​ഴ്ന്നു തു​ട​ങ്ങി.

പു​ഞ്ച​യു​ടെ അ​ടി​ത്ത​ട്ട് തെ​ളി​യാ​ൻ കു​റ​ഞ്ഞ​ത് ഒ​ന്ന​ര ആ​ഴ്ച​യെ​ങ്കി​ലും പ​ക​ലും രാ​ത്രി​യി​ലും വെ​ള്ളം പ​ന്പു​ചെ​യ്യ​ണം. മ​ല്ല​പ്പു​ഴ​ശേ​രി, ആ​റ​ൻ​മു​ള പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 300 ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​മാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 200 ഏ​ക്ക​റി​ൽ വി​ത​യ്ക്കാ​നാ​ണ് കൃ​ഷി​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ, 300 ഏ​ക്ക​റി​ലും കൃ​ഷി ചെ​യ്യ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച മ​ണി​ര​ത്നം വി​ത്താ​ണ് വി​ത​യ്ക്കു​ന്ന​ത്. 90 ദി​വ​സം ക​ഴി​ഞ്ഞ് കൊ​യ്തെ​ടു​ക്കാം.

ഏ​പ്രി​ൽ മാ​സ​ത്തോ​ടെ വേ​ന​ൽ​മ​ഴ ശ​ക്ത​മാ​കാ​നി​ട​യു​ള്ള​തി​നാ​ലാ​ണ് വേ​ഗ​ത്തി​ൽ വി​ള​വെ​ടു​ക്കു​ന്ന വി​ത്ത് വി​ത​യ്ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ നൂ​റ് ഏ​ക്ക​റി​ലേ​ക്കു​ള്ള വി​ത്ത് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് സ്പെ​ഷ​ൽ കൃ​ഷി ഓ​ഫീ​സ​ർ കെ.​എ​സ്. പ്ര​ദീ​പ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​ത്ത് ല​ഭി​ച്ചാ​ൽ കൃ​ഷി വി​പു​ല​പ്പെ​ടു​ത്താ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ആ​റ​ൻ​മു​ള പാ​ട​ശേ​ഖ​ര സ​മി​തി​യി​ലും തെ​ച്ചി​ക്കാ​വ് തൂ​ന്പൊ​ടി പാ​ട​ശേ​ഖ​ര സ​മി​തി​യി​ലു​മാ​യി അ​ന്പ​തോ​ളം ക​ർ​ഷ​ക​രു​ണ്ട്. വി​ത്ത്, വ​ളം, നി​ലം ഉ​ഴു​ത് ഒ​രു​ക്ക​ൽ എ​ന്നി​വ​യ്ക്കു​ള്ള ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി കെ​ജി​എ​സ് ഗ്രൂ​പ്പ് വി​ല​യ്ക്കു വാ​ങ്ങി​യ പു​ഞ്ച​യി​ലും കൃ​ഷി ചെ​യ്യാ​നാ​ണ് ക​ർ​ഷ​ക​രു​ടെ തീ​രു​മാ​നം.

ത​ർ​ക്ക​ഭൂ​മി​യെ​ങ്കി​ലും ത​രി​ശു​നി​ല​ത്ത് നെ​ൽ​കൃ​ഷി ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. സ്ഥ​ലം വി​മാ​ന​ത്താ​വ​ള ക​ന്പ​നി​ക്കാ​യി പോ​ക്കു​വ​ര​വ് ചെ​യ്ത് ന​ൽ​കി​യി​ട്ടി​ല്ല.

മു​ള​യ്ക്ക​ൽ, തെ​ച്ചി​ക്കാ​വ്, തൂ​ന്പൊ​ടി, പ​ന്നി​വേ​ലി​മൂ​ല, മു​ണ്ട​ൻ​കു​ളം, ആ​റ​ൻ​മു​ള പാ​ട​ശേ​ഖ​ര​ങ്ങ​ൾ ചേ​ർ​ന്ന​താ​ണ് ആ​റ​ൻ​മു​ള പു​ഞ്ച. കൃ​ഷി മ​ന്ത്രി പി.​പ്ര​സാ​ദ് മു​ൻ​കൈ​യെ​ടു​ത്താ​ണ് നെ​ൽ​കൃ​ഷി പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള വി​രു​ദ്ധ​സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ക​വ​യ​ത്രി സു​ഗ​ത​കു​മാ​രി ആ​റ​ൻ​മു​ള പു​ഞ്ച​യി​ൽ നെ​ൽ​കൃ​ഷി തു​ട​ങ്ങ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് പി.​പ്ര​സാ​ദ്.

ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് ആ​റ​ന്മു​ള​യി​ലെ പാ​ട​ങ്ങ​ൾ കൃ​ഷി​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ക​ർ​ഷ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ കൃ​ഷി ആ​രം​ഭി​ച്ചി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ടെ​ത്തി​യാ​ണ് വി​ത ന​ട​ത്തി​യ​ത്. ആ​ദ്യ​കൃ​ഷി​യ്ക്കു​ശേ​ഷം പ​ദ്ധ​തി മു​ന്നോ​ട്ടു പോ​യി​ല്ല.