പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ ത​ർ​ക്കം ഏ​റ്റെ​ടു​ത്ത് മ​ഹി​ളാ സം​ഘ​ട​ന​ക​ൾ
Wednesday, January 19, 2022 10:24 PM IST
റാ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി, സി​പി​എം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം ഏ​റ്റെ​ടു​ത്ത് മ​ഹി​ളാ സം​ഘ​ട​ന​ക​ൾ. റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി​പി​എ​മ്മി​ലെ ഗീ​ത സു​രേ​ഷും ബി​ജെ​പി മെം​ബ​ർ എ.​എ​സ്. വി​നോ​ദും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ലാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ വി​വി​ധ മ​ഹി​ളാ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ​സ​മ​രം ന​ട​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച ഹെ​ൽ​പ് ഡെ​സ്കി​ന്‍റെ ചു​മ​ല​ത ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യ്ക്കാ​ണ്. വി​നോ​ദ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ആ​റാം വാ​ർ​ഡി​ലു​ൾ​പ്പെ​ട്ട പു​തു​ശേ​രി​മ​ല ഭാ​ഗ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു. വാ​ർ​ഡം​ഗം അ​റി​യാ​തെ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ യോ​ഗം വി​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ളു​ണ്ടാ​യി. ഈ ​വി​ഷ​യം നി​ല​നി​ൽ​ക്കേ ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യ്ക്കെ​ത്തി​യ​പ്പോ​ൾ ര​ണ്ട് മെം​ബ​ർ​മാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യേ​റ്റ ശ്ര​മ​വു​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​മ്മി​റ്റി​യി​ലും ബ​ഹ​ള​മാ​യി. വ​നി​താ മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി മെം​ബ​റെ കേ​സി​ൽ​പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ചൊ​വ്വാ​ഴ്ച പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ഉ​പ​രോ​ധം ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ സി​പി​എം മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ശോ​ഭ ചാ​ർ​ളി പ്ര​സി​ഡ​ന്‍റാ​യ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് സി​പി​എ​മ്മി​നൊ​പ്പം ബി​ജെ​പി​യു​ടെ പി​ന്തു​ണ​യും ല​ഭി​ച്ചി​രു​ന്നു.