ജി​ല്ല​യി​ൽ ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കും: പി. ​സ​തീ​ദേ​വി
Wednesday, January 19, 2022 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. പ​റ​ക്കോ​ട് ബ്ലോ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ.

അ​ദാ​ല​ത്തു​ക​ളി​ൽ വ​രു​ന്ന പ​രാ​തി​ക​ളി​ലേ​റെ​യും ഗാ​ർ​ഹി​ക​പീ​ഡ​ന​ങ്ങ​ൾ, സ്വ​ത്ത് ത​ർ​ക്കം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. കൂ​ടാ​തെ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും അ​ദാ​ല​ത്തു​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്.

ജി​ല്ല​യി​ലെ ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കി​യാ​ൽ ത​ന്നെ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ അ​ദാ​ല​ത്തി​ൽ എ​ത്താ​തെ ത​ന്നെ പ​രി​ഹ​രി​ക്ക​പ്പെ​ടും. ഇ​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പ​റ​ഞ്ഞു. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹ​പൂ​ർ​വ, വി​വാ​ഹേ​ത​ര കൗ​ണ്‍​സി​ലിം​ഗ് വ​ള​രെ അ​നി​വാ​ര്യ​മാ​ണെ​ന്നും പി. ​സ​തീ​ദേ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ത​ല സി​റ്റിം​ഗി​ൽ 99 പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​ൽ 23 എ​ണ്ണം തീ​ർ​പ്പാ​യി. നാ​ല് പ​രാ​തി​ക​ൾ പോ​ലീ​സ് റി​പ്പോ​ർ​ട്ടി​നാ​യി അ​യ​ച്ചു. ക​ക്ഷി​ക​ൾ ഹാ​ജ​രാ​കാ​ത്ത​ത് ഉ​ൾ​പ്പെ​ ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ 72 പ​രാ​തി​ക​ൾ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി. അ​ധ്യ​ക്ഷ​യെ കൂ​ടാ​തെ മെം​ബ​ർ ഷാ​ഹി​ദാ ക​മാ​ലും പ​ങ്കെ​ടു​ത്തു.