പീ​ഡി​യാ​ട്രി​ക് ഐ​സി​യു ഫെ​ബ്രു​വ​രി​യി​ൽ: മ​ന്ത്രി
Wednesday, January 19, 2022 10:22 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ജി​ല്ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ചേ​ർ​ന്ന അ​ടി​യ​ന്ത​ര ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ളു​ക​ളു​ടെ സ​ഞ്ചാ​രം കൂ​ടി​യ ജി​ല്ല​യെ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ്ടി​വ​രു​മെ​ന്നും വീ​ണാ ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ല​യി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ലാ​ന്‍റു​ക​ൾ ഇ​നി​യും സ്ഥാ​പി​ക്കാ​നു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും. ജി​ല്ല​യി​ൽ പീ​ഡി​യാ​ട്രി​ക് ഐ​സി​യു ഫെ​ബ്രു​വ​രി 15ഓ​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം തേ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ർ​ആ​ർ​ടി​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ വാ​ർ​ഡു​ക​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 22ന് ​ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​രു​ടെ യോ​ഗം ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന് കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യു​ള്ള തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ളി​ലൊ​രെ​ണ്ണം 10 ദി​വ​സ​ത്തി​നു​ള്ളി​ൽ സ്ഥാ​പി​ക്കാ​നാ​കു​മെ​ന്നും അ​തി​നു​ള്ള പ​ശ്ചാ​ത്ത​ല സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പ​റ​ഞ്ഞു.

ഭാ​രി​ച്ച സാ​ന്പ​ത്തി​ക ബ​ാധ്യ​ത​യി​ലാ​ണ് ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല​യി​ൽ അ​ടു​ത്ത ഒ​രാ​ഴ്ച കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ ക്ക​ങ്ങ​ളും ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ പ​റ​ഞ്ഞു.

ഡെ​പ്യ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, കെ.​യു. ജ​നീ​ഷ് കു​മാ​ർ, പ്ര​മോ​ദ് നാ​രാ​യ​ണ്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ, അ​ടൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഡി. ​സ​ജി, ഡി​എം​ഒ ഡോ.​എ​ൽ. അ​നി​താ​കു​മാ​രി, എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, ഡി​ഡി​പി കെ.​ആ​ർ. സു​മേ​ഷ്, എ​ൻ​എ​ച്ച്എം ഡി​പി​എം ഡോ. ​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.