റാ​ന്നി​യി​ലും കാ​മ​റ ക​ണ്ണു​ക​ൾ
Wednesday, January 19, 2022 10:18 PM IST
റാ​ന്നി: റാ​ന്നി​യി​ലും കാ​മ​റ​ക​ളെ​ത്തി. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ൽ പി​ടി വീ​ഴു​മെ​ന്നു​റ​പ്പ്. ജി​ല്ല​യി​ൽ 35 കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റ​ഡാ​ർ സം​വി​ധാ​ന​മു​ള്ള കോ​ഡ് ലെ​സ് കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ങ്ങാ​ടി, പേ​ട്ട, പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ ഇ​ട്ടി​യ​പ്പാ​റ ബൈ​പാ​സ് ജം​ഗ​ഷ​നു സ​മീ​പം, റാ​ന്നി സ്റ്റാ​ൻ​ഡി​ൽ വ​ലി​യ പാ​ല​ത്തി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.

റ​ഡാ​ർ ഉ​ള്ള​തി​നാ​ൽ കാ​മ​റ ഒ​പ്പി​യെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ട​നെ ത​ന്നെ ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ എ​ത്തും. നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ ഓ​ഫീ​സി​ൽ എ​ത്തും. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​നാ​ൽ​റ്റി അ​ടി​ക്കും, നി​യ​മം ലം​ഘി​ച്ച വാ​ഹ​ന ഉ​ട​മ​യു​ടെ വി​ലാ​സ​ത്തി​ൽ പി​ഴ അ​ട​ക്കാ​നു​ള്ള നോ​ട്ടീ​സും എ​ത്തും. കാ​മ​റ​യു​ടെ ക​ണ്‍​ട്രോ​ൾ റൂം ​തി​രു​വ​ല്ല​യി​ലാ​ണ്.

റാ​ന്നി മെ​യി​ൻ റോ​ഡി​ൽ കൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ റ​ഡാ​ർ കാ​മ​റ​യു​ടെ പൂ​ർ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​കും. ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ, ഹെ​ൽ​മെ​റ്റും സീ​റ്റ് ബെ​ൽ​റ്റും ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ർ, കൃ​ത്യ​മാ​യ ന​ന്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത​വ, അ​മി​ത വേ​ഗ​ത്തി​ൽ പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ നി​യ​മ ലം​ഘ​ന​ങ്ങ​ളും കാ​മ​റ​യി​ൽ കു​ടു​ങ്ങു​മെ​ന്നു​റ​പ്പ്.