രണ്ടുനഗരസഭകളിൽ നൂറിനു മുകളിൽ
രോഗികൾ
പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 1328 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.6 ശതമാനമാണ്.
ഇതിനു മുന്‍പ് കോവിഡ് രണ്ടാംതരംഗത്തിൽ രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ടു ചെയ്ത കഴിഞ്ഞ മേയ് മാസത്തിലാണ് പ്രതിദിന കോവിഡ് കണക്ക് ജില്ലയിൽ 1000 കടന്നത്. മേയ് 12ന് 1339 പുതിയ കേസുകൾ ജില്ലയിൽ രേഖപ്പെടുത്തിയിരുന്നു. പത്തനംതിട്ട നഗരസഭയിൽ രോഗബാധിതരുടെ എണ്ണം 113, തിരുവല്ലയിൽ 106 എന്നിങ്ങനെയാണ് പുതിയ രോഗികൾ. പന്തളം 87, അടൂർ 38 എന്നിങ്ങനെയും രോഗികളുണ്ട്.
പഞ്ചായത്തുകളിൽ ആനിക്കാട് 4, ആറന്മുള 32, അരുവാപ്പുലം 13, അയിരൂർ 37, ചെന്നീർക്കര 16, ചെറുകോൽ 5, ചിറ്റാർ 9, ഏറത്ത് 17, ഇലന്തൂർ 25, ഏനാദിമംഗലം 7, ഇരവിപേരൂർ 25, ഏഴംകുളം 20, എഴുമറ്റൂർ 17, കടന്പനാട് 20, കടപ്ര 9, കലഞ്ഞൂർ 23, കല്ലൂപ്പാറ 10, കവിയൂർ 9, കൊടുമണ്‍ 12, കോയിപ്രം 31, കോന്നി 35, കൊറ്റനാട് 15, കോട്ടാങ്ങൽ 9, കോഴഞ്ചേരി 27, കുളനട 29, കുന്നന്താനം 21, കുറ്റൂർ 15, മലയാലപ്പുഴ 11, മല്ലപ്പള്ളി 25, മല്ലപ്പുഴശേരി 15, മെഴുവേലി 12, മൈലപ്ര 10, നാറാണംമൂഴി 12, നാരങ്ങാനം 26, നെടുന്പ്രം 6, നിരണം 8, ഓമല്ലൂർ 21, പള്ളിക്കൽ 20, പന്തളം-തെക്കേക്കര 16, പെരിങ്ങര 5, പ്രമാടം 40, പുറമറ്റം 18, റാന്നി 39, പഴവങ്ങാടി 35, അങ്ങാടി 30, പെരുനാട് 18, സീതത്തോട് 10, തണ്ണിത്തോട് 3, തോട്ടപ്പുഴശേരി 25, തുന്പമണ്‍ 21, വടശേരിക്കര 28, വള്ളിക്കോട് 24, വെച്ചൂച്ചിറ 14.
ജില്ലയിൽ ഇതേവരെ 214648 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 510 പേർ രോഗമുക്തരായി. 208460 പേർ നിലവിൽ രോഗമുക്തരായി. നിലവിൽ 4697 പേർ രോഗികളായിട്ടുണ്ട്. 2542 പേർ നിരീക്ഷണത്തിലാണ്.
ഏഴു മരണംകൂടി
പത്തനംതിട്ട: കോവിഡ് ബാധിതരായ ഏഴുപേരുടെ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
റാന്നി-പഴവങ്ങാടി സ്വദേശി (61), കൊറ്റനാട് സ്വദേശി (90), നിരണം സ്വദേശി (86), നിരണം സ്വദേശി (73), പന്തളം സ്വദേശി (21), അയിരൂർ സ്വദേശി (74) , അയിരൂർ സ്വദേശി (75) എന്നിവരാണ് മരിച്ചത്.