സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ സി​പി​എം അ​തി​ക്ര​മ​ത്തി​ന് സി​പി​ഐ​യും ഇ​ര​യാ​യെ​ന്ന് ജ​യ​വ​ർ​മ
Monday, January 17, 2022 10:50 PM IST
പ​ത്ത​നം​തി​ട്ട: സ​ഹ​ക​ര​ണ മേ​ഖ​ല​യെ ക​ള്ള​വോ​ട്ടി​ലൂ​ടെ​യും ക്ര​മ​ക്കേ​ടു​ക​ളി​ലൂ​ടെ​യും സ്വ​ന്തം വ​രു​തി​യി​ലാ​ക്കാ​നു​ള്ള സി​പി​എം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ പ​ര​സ്യ നി​ല​പാ​ടെ​ടു​ക്കാ​ൻ സി​പി​ഐ നി​ർ​ബ​ന്ധി​ത​മാ​യ​താ​ണ് അ​ങ്ങാ​ടി​ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മെ​ന്ന് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ജ​യ​വ​ർ​മ.

അ​ങ്ങാ​ടി​ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യ​ക​ക്ഷി​യാ​യ സി​പി​ഐ​യെ മാ​റ്റി നി​ർ​ത്തു​ക​യും വ്യാ​പ​ക​മാ​യ ക​ള്ള​വോ​ട്ട് സി​പി​എം ന​ട​ത്തു​ക​യും ചെ​യ്ത​താ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട​ത്. ബാ​ങ്കി​ൽ ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.

ജി​ല്ല​യി​ലു​ട​നീ​ളം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ക​ള്ള​വോ​ട്ടി​ലൂ​ടെ​യും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ മാ​ർ​ഗ​ത്തി​ലൂ​ടെ​യും തു​ട​ർ​ച്ച​യാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് അ​ങ്ങാ​ടി​ക്ക​ലി​ലും അ​ര​ങ്ങേ​റി​യ​ത്.

സി​പി​ഐ​യും യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യാ​റാ​യി. മേ​ഖ​ല​യി​ലെ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ നി​ന്നെ​ങ്കി​ലും സി​പി​ഐ ഇ​ട​തു മു​ന്ന​ണി​വി​ട്ട് എ​ത്ര​യും​വേ​ഗം പു​റ​ത്തു​വ​ര​ണ​മെ​ന്ന് ജ​യ​വ​ർ​മ പ​റ​ഞ്ഞു.

അ​ങ്ങാ​ടി​ക്ക​ൽ, തി​രു​വ​ല്ല ഈ​സ്റ്റ് , മേ​ലു​ക​ര, വ​ക​യാ​ർ തു​ട​ങ്ങി​യ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സി​പി​എം ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളും വ്യാ​ജ വോ​ട്ടും സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​ യെ ചു​മ​ല​ത​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.