ജി​ല്ലാ ഒ​ളി​ന്പി​ക്സ്: ആ​ർ​ച്ച​റി മ​ത്സ​ര​ങ്ങ​ൾ റാ​ന്നി​യി​ൽ
Monday, January 17, 2022 10:50 PM IST
റാ​ന്നി: ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ​ച്ച​റി മ​ത്സ​ര​ങ്ങ​ൾ റാ​ന്നി എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ.​പ്ര​സ​ന്ന​കു​മാ​ർ, പി.​കെ. ഗി​രീ​ഷ്, പി.​കെ. ര​വീ​ന്ദ്ര​ൻ, സ്കൂ​ൾ മാ​നേ​ജ​ർ ജോ​ർ​ജി ഈ​ട്ടി​ച്ചു​വ​ട്, അ​രു​ണ്‍ രാ​ജ്, ശ്രീ​ജ എ​ൻ. ജോ​ർ​ജ്, ഷൈ​ൻ ആ​ർ., ദീ​പു എ​സ്., ബി​നു, മാ​ത്യു ടി. ​ജോ​ർ​ജ്, സാം ​ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട സു​ബ​ല പാ​ർ​ക്കി​ൽ ജൂ​ഡോ മ​ത്സ​രം ന​ട​ന്നു. നി​ര​വ​ധി താ​ര​ങ്ങ​ൾ ഇ​രു മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി പ​ങ്കെ​ടു​ത്തു.
വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ൽ വി​ത​ര​ണ​വും ന​ട​ത്തി.