വി​ട വാ​ങ്ങി​യ​ത് ജ​യി​ൽ ഭ​ര​ണ​ത്തി​ൽ ച​രി​ത്ര​ത്തോ​ടൊ​പ്പം ന​ട​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ
Monday, January 17, 2022 10:50 PM IST
തി​രു​വ​ല്ല: സം​സ്ഥാ​ന​ത്തെ ജ​യി​ൽ ഭ​ര​ണ​രം​ഗ​ത്ത് മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ച റി​ട്ട​യേ​ഡ് ഡി​ഐ​ജി അ​ന്ത​രി​ച്ചു. തി​രു​വ​ല്ല അ​ണ്ണ​വ​ട്ടം പ്രാ​റ്റി​ട​ത്ത് പി.​സി. ജോ​ർ​ജ് കേ​ര​ള​ത്തി​ലെ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളു​ടെ ജ​യി​ൽ​വാ​സ​കാ​ല​ത്ത് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. 1956 ഫെ​ബ്രു​വ​രി 15ന് ​കോ​ട്ട​യം ജ​യി​ൽ സൂ​പ്ര​ണ്ടാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ദ്യ​മാ​യി എം​എ​ൽ​എ ആ​യി​രി​ക്കേ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ടു​ന്പോ​ൾ പി.​സി. ജോ​ർ​ജ് സൂ​പ്ര​ണ്ടാ​യി​രു​ന്നു. ജ​യി​ലി​ൽ എ​ത്തി​യ പി​ണ​റാ​യി വി​ജ​യ​നു ന​ല്ല പ​രി​ക്കു​ണ്ടാ​യി​രു​ന്നു. കാ​ലി​ലെ വി​ര​ലി​ന് പൊ​ട്ട​ലും. അ​ദ്ദേ​ഹ​ത്തി​നു താ​ത്പ​ര്യ​മു​ള്ള വൈ​ദ്യ​നെ വ​രു​ത്തി ചി​കി​ത്സ ന​ൽ​കി​യ​ത് സൂ​പ്ര​ണ്ടാ​യി​രു​ന്ന പി.​സി. ജോ​ർ​ജി​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​ത്തി​ലാ​ണ്. അ​ന്ന് യു​വ​നേ​താ​വാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പി​ണ​റാ​യി​ക്കൊ​പ്പം ജ​യി​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു.

1959ൽ ​കോ​ട്ട​യം സ​ബ്ജ​യി​ൽ സം​സ്ഥാ​ന​ത്തെ ആ​ദ്യ വ​നി​താ ജ​യി​ലാ​യി പ്ര​ഖ്യാ​പി​ക്കു​ന്പോ​ഴും പി.​സി. ജോ​ർ​ജാ​യി​രു​ന്നു ചു​മ​ത​ല​യി​ൽ. വി​മോ​ച​ന​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് കോ​ട്ട​യ​ത്തെ പ​ല പ്ര​മു​ഖ​രു​ടെ​യും ഭാ​ര്യ​മാ​രും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​ത് ഇ​ക്കാ​ല​ത്താ​ണ്.

ക​ണ്ണൂ​രി​ലെ ദു​ർ​ഗു​ണ പ​രി​ഹാ​ര പാ​ഠ​ശാ​ല​യു​ടെ ആ​ദ്യ സൂ​പ്ര​ണ്ടും അ​ദ്ദേ​ഹ​മാ​യി​രു​ന്നു.
ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണ​ക്കേ​സി​ൽ കെ. ​അ​ജി​ത ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ൽ ക​ഴി​യു​ന്പോ​ൾ അ​വി​ടെ സൂ​പ്ര​ണ്ടി​ന്‍റെ ചു​മ​ത​ല​യി​ലും ജോ​ർ​ജു​ണ്ടാ​യി​രു​ന്നു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു​ശേ​ഷം 1978 മു​ത​ൽ 80 വ​രെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടാ​യി​രു​ന്നു. 1980ൽ ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടാ​യി.
1981ൽ ​ജ​യി​ൽ ഡി​ഐ​ജി​യാ​യി. 1983 ന​വം​ബ​റി​ലാ​ണ് വി​ര​മി​ച്ച​ത്.