തിരുവല്ല: പ്രതീക്ഷ നഷ്ടപ്പെട്ട സമൂഹത്തിന് പ്രത്യാശയായി മാറേണ്ട കാലഘട്ടമാണിതെന്ന് കെസിസി വൈസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത. കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് തിരുവല്ല സോണിന്റെ ആഭിമുഖ്യത്തിൽ സഭാ ഐക്യ പ്രാർഥനാവാരത്തിന്റെ ഉദ്ഘാടനം തെങ്ങേലി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് റവ. ജോസ് പുനമഠം അധ്യക്ഷത വഹിച്ചു. കമാണ്ടർ റ്റി. ഒ. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ. ചെറിയാൻ പി. വർഗീസ്, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ്, സെക്രട്ടറി ലിനോജ് ചാക്കോ, കെസിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ജോജി പി.തോമസ്, ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്, വർഗീസ് ടി. മങ്ങാട്, ജോ ഇലഞ്ഞിമ്മൂട്ടിൽ, ബെൻസി തോമസ്, ആനി ചെറിയാൻ റെജി പി. ടോം, പോൾ തോമസ് എന്നിവർ പ്രസംഗിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളി പരുമല, സാൽവേഷൻ ആർമി ചർച്ച് കിഴക്കൻ മുത്തൂർ, എബനേസർ മാർത്തോമ്മ പള്ളി, കാവുംഭാഗം, മാർത്തോമ്മ അനിമേഷൻ സെന്റർ, സെന്റ് മേരിസ് ക്നാനായ പള്ളി കറ്റോട്, സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച് നിരണം എന്നിവിടങ്ങളിൽ യോഗങ്ങൾ നടക്കും. ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ലഫ്റ്റനന്റ് ജി. ബിജു, റവ. രാജു തോമസ്, റവ.ബിനു വർഗീസ്, ഡോ. പ്രകാശ് പി.തോമസ്,റവ.ജോസ് പുനമഠം എന്നിവർ അധ്യക്ഷത വഹിക്കും. ഫാ.ഡോ. ഡാനിയേൽ ജോണ്സണ്, റവ.കെ.ഇ. ഗീവർഗീസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത, ഫാ. ഏബ്രഹാം കോശി കുന്നുംപുറം, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, റവ.ഡോ. കെ.പി. യോഹന്നാൻ, ഫാ.ഡോ. കുര്യൻ ഡാനിയേൽ, കെസി സി പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ് എന്നിവർ മുഖ്യ സന്ദേശങ്ങൾ നല്‍കും.