വൈ​ദ്യു​ത തൂ​ണ് ച​രി​ഞ്ഞു: അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
Monday, January 17, 2022 10:47 PM IST
റാ​ന്നി: മ​ണി​മ​ല -റാ​ന്നി 33 കെ​വി വൈ​ദ്യു​തി​ലൈ​ൻ ക​ട​ന്നു പോ​കു​ന്ന തൂ​ണ് ച​രി​ഞ്ഞു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​യ്ക്കു വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ ചെ​ത്തോ​ങ്ക​ര​യി​ലാ​ണ് സം​ഭ​വം. വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്.

പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​തി കൂ​ട്ടി നി​ർ​മി​ക്കു​വാ​ൻ കു​ഴി​യെ​ടു​ത്തി​ട​ത്താ​ണ് സം​ഭ​വം. ഒ​രാ​ഴ്ച മു​ന്പാ​ണ് പ​ഴ​യ പാ​ലം പൊ​ളി​ച്ച​ത്. പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ച് സ​മീ​പ​ത്ത് എ​ടു​ത്ത കു​ഴി ഇ​ടി​ഞ്ഞു​താ​ഴ്ന്ന​തോ​ടെ​യാ​ണ് വൈ​ദ്യു​ത തൂ​ണ്‍ മ​റി​ഞ്ഞു വീ​ണ​തെ​ന്ന് പ​റ​യു​ന്നു.

അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ ഓ​ഫാ​കു​ന്ന ത​ര​ത്തി​ലു​ള്ള സ​ജ്ജീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്ന​താ​ണ് അ​പ​ക​ടം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റാ​ന്നി ടൗ​ണി​ൽ വൈ​ദ്യു​തി മു​ട​ങ്ങാ​തി​രി​ക്കാ​നാ​യി മ​ന്ദി​രം സ​ബ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് മ​ണി​മ​ല​യി​ൽ നി​ന്നും വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന ലൈ​നാ​ണി​ത്.