മു​ട്ടു​മ​ണ്‍ - ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡ്: അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Sunday, January 16, 2022 11:36 PM IST
കോ​ഴ​ഞ്ചേ​രി: മു​ട്ടു​മ​ണ്‍ - ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡു​നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ വി​ഷ​യ​ത്തി​ൽ മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ഇ​ട​പെ​ട​ൽ. റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും വാ​ഹ​ന​യാ​ത്ര​ക്കാ​രും അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ന്ന​ലെ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നേ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റി​ൽ നി​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ടി​യ​ന്ത​ര വി​ശ​ദീ​ക​ര​ണം തേ​ടി.

ഇ​ന്ന് രാ​വി​ലെ 10.30നു ​മു​ന്പ് റോ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഫോ​ട്ടോ സ​ഹി​തം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി. ​ബി​നു​വി​നോ​ടു മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചെം​ബ​റി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യും.

എ​ന്ത് ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും റോ​ഡി​ൽ കൂ​ടി ഗ​താ​ഗ​തം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വാ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ന്ന​ത്തെ പ​രി​ശോ​ധ​ന​യി​ൽ ജ​ല​അ​ഥോ​റി​റ്റി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​ന​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടു​മ​ണ്ണി​ൽ നി​ന്നാ​രം​ഭി​ച്ച് തോ​ട്ട​പ്പു​ഴ​ശേ​രി, അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലൂ​ടെ ചെ​റു​കോ​ൽ​പ്പു​ഴ​യ്ക്ക് ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് ടാ​ർ ഇ​ള​ക്കി​യി​ട്ട​ത്.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡു കു​ഴി​ച്ചാ​ണ് ടാ​ർ ഇ​ള​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് പ​ണി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​യി​രു​ന്നു. തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​റി​യ​ന്നൂ​ർ, തോ​ണി​പ്പു​ഴ, ഇ​ള​പ്പു​ങ്ക​ൽ, ക​ട്ടേ​പ്പു​റം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള റോ​ഡി​ൽ കൂ​ടി കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ 16 ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യെ​തു​ട​ർ​ന്ന് ഇ​വ​യെ​ല്ലാം നി​ർ​ത്തി​വ​ച്ചു. റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നി​ടെ ജ​ല​അ​ഥോ​റി​റ്റി​ക്ക് പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ സാ​വ​കാ​ശം തേ​ടി​യ​തോ​ടെ​യാ​ണ് നി​ര​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തെ​ന്ന് പ​റ​യു​ന്നു.