സി​പി​എം-സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി; പോ​ലീ​സി​നും പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്ക്
Sunday, January 16, 2022 11:36 PM IST
പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം - സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി.

സോ​ഡാ കു​പ്പി​യും ക​ല്ലും കൊ​ണ്ടു​ള്ള ഏ​റി​ൽ ഇ​രു വി​ഭാ​ഗ​ത്തി​ലെ​യും നി​ര​വ​ധി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്ക്. ക​ല്ലേ​റി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കു​മാ​ർ (39) സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​നു കോ​ശി (30), രാ​ഹു​ൽ (28) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് രാ​വി​ലെ നേ​രി​യ ബ​ഹ​ളം ന​ട​ന്നി​രു​ന്നു. ഇ​ത് പോ​ലീ​സ് ഇ​ട​പെ​ട്ട് ശാ​ന്ത​മാ​ക്കി. ക​ള്ള​വോ​ട്ടി​നെ ചൊ​ല്ലി ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​രു​വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്നും സോ​ഡാ​കു​പ്പി​ക​ളും ക​ല്ലു​ക​ളും വ​ലി​ച്ചെ​റി​യു​ക​യു​ണ്ടാ​യി. പ​ല​ർ​ക്കും ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സി​ഐ അ​ട​ക്കം പോ​ലീ​സി​നും ക​ല്ലേ​റി​ലും കു​പ്പി ഏ​റി​ലു​മാ​ണ് പ​രി​ക്ക്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും സി​പി​എം, സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ രാ​വി​ലെ മു​ത​ൽ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബീ​നാ പ്ര​ഭ​യു​ടെ ഭ​ർ​ത്താ​വ് സി​പി​എം ഹൈ​സ്കൂ​ൾ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ്ര​ഭ (57)ക്കും ​പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കാ​ണ്. ഡി​വൈ​എ​ഫ്ഐ മേ​ഖ​ല ട്ര​ഷ​റ​ർ സു​ധീ​ഷ് (20), ക​മ്മി​റ്റി അം​ഗം എം. ​കി​ര​ണ്‍ (21), സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു (51) മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ. കെ. ​ഉ​ദ​യ​കു​മാ​ർ (53), എ​ഐ​വൈ​എ​ഫ് മേ​ഖ​ല സെ​ക്ര​ട്ട​റി ജി​തി​ൻ മോ​ഹ​ൻ (35) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ പോ​ലീ​സ് രാ​വി​ലെ മു​ത​ൽ ക്യാ​ന്പു​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​വ​രെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ശി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫി​ൽ സി​പി​ഐ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങാ​യി സി​പി​എം ത​നി​ച്ചു ഭ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ബാ​ങ്കാ​ണി​ത്. നി​ല​വി​ലെ സ്ഥി​തി തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​തി​നാ​ൽ സീ​റ്റ് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ച​താ​ടെ​യാ​ണ് സി​പി​ഐ സ്വ​ന്ത​നി​ല​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ച്ചി​രു​ന്നു. കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചി​രി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ് കേ​ന്ദ്രം. സം​ഘ​ർ​ഷം അ​യ​ഞ്ഞ​തോ​ടെ പോ​ലീ​സ് സു​ര​ക്ഷ​യി​ൽ വൈ​കു​ന്നേ​രം വോ​ട്ടെ​ണ്ണ​ൽ ന​ട​ന്നു.
ര​ണ്ടാ​ഴ്ച മു​ന്പ് സി​പി​എം അ​ങ്ങാ​ടി​ക്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് സീ​യോ​ൻ കു​ന്ന് ബ്രാ​ഞ്ചി​ലെ മു​ഴു​വ​ൻ പാ​ർ​ട്ടി മെം​ബ​ർ​മാ​രും രാ​ജി​വ​ച്ച് സി​പി​ഐ യി​ൽ ചേ​ർ​ന്നി​രു​ന്നു. അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് ചേ​ർ​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി ജ​യ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.​ഇ​തോ​ടെ ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള അ​ക​ൽ​ച്ച രൂ​ക്ഷ​മാ​യി​രു​ന്നു.

അ​ങ്ങാ​ടി​ക്ക​ൽ മേ​ഖ​ല​യി​ൽ ഇ​തി​ന്‍റെ പേ​രി​ൽ സം​ഘ​ർ​ഷ​വും നി​ല​നി​ന്നി​രു​ന്നു. സി​പി​എം ഭ​രി​ക്കു​ന്ന ച​ന്ദ​ന​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ മു​ന്പാ​കെ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നും പാ​ർ​ട്ടി വി​ട്ട​വ​ർ പ​റ​ഞ്ഞി​രു​ന്നു.

മു​ൻ പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി. ​സ​ഹ​ദേ​വ​നു​ണ്ണി​ത്താ​ൻ, ഡി​വൈ​എ​ഫ്ഐ മു​ൻ വി​ല്ലേ​ജ് സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, സീ​യോ​ൻ​കു​ന്ന് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന മ​റി​യാ​മ്മ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 70 ഓ​ളം പേ​രാ​ണ് സി​പി​എം വി​ട്ട​ത്. സി​പി​എം ന​ട​ത്തി​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ളേ തു​ട​ർ​ന്ന് പാ​ർ​ട്ടി വി​ട്ട ചി​ല​രെ തി​രി​കെ കൊ​ണ്ടു​വ​രി​ക​യും ചെ​യ്തി​രു​ന്നു.