ഓമല്ലൂർ: ജനപ്രതിനിധിയും വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകനുമായിരുന്ന ഇ.ഐ. ചെറിയാൻ എഴുപതാം ചരമവാർഷികാചരണം ഓമല്ലൂരിൽ നടന്നു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.
ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് സ്മാരക പ്രഭാഷണവും മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാൽ, നഥാനിയേൽ റന്പാൻ, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഫാ. സാജൻ താഴേതിൽ, മൂലൂർ സ്മാരക സമിതി സെക്രട്ടറി പ്രഫ. ഡി. പ്രസാദ്, സജയൻ ഓമല്ലൂർ, രവീന്ദ്രവർമ അംബാനിലയം, പ്രഫ. ജോർജ് തോമസ്, സുബിൻ തോമസ് കിഴക്കേതിൽ, ഡോ. സാഗർ ചെറിയാൻ, ജോർജ് തോമസ് പാറയ്ക്കൽ, ഡോ. ഹൃദ്യ എസ്ഐസി, പ്രമോദ് മാത്യു ഇടയിൽ, ഡീക്കൻ ഡോ. പോൾ ശാമുവേൽ, ബോസ് ചെറിയാൻ, അഡ്വ. ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഇ. ഐ. ചറിയാൻ എംഎൽസിയുടെ ജീവിതത്തെപ്പറ്റി പീറ്റർ സി. ഏബ്രഹാം രചിച്ച പുസ്തകം ഡോ. യൂഹാനോൻ മാർ ക്രിസ്റ്റോസ്റ്റം മെത്രാപ്പോലീത്ത പ്രകാശനം നടത്തി.