700 ആ​ദി​വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​യ​മ​നം ന​ല്കും: മ​ന്ത്രി
Sunday, January 16, 2022 11:32 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ മ​ക​ര​വി​ള​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കാ​നെ​ത്തി​യ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ മ​ട​ക്ക​യാ​ത്ര​യി​ൽ ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​ക​ളി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ലും എ​ത്തി.

കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ യേ​യും, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് മ​ന്ത്രി കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കി പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് മ​ന്ത്രി എ​ത്തി​യ​ത്. മൂ​ഴി​യാ​ർ പ​വ​ർ​ഹൗ​സി​നോ​ടു ചേ​ർ​ന്നു​ള്ള ക​ഐ​സ്ഇ​ബി ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ സാ​യി​പ്പി​ൻ കു​ഴി​യി​ലെ ആ​ദി​വാ​സി ഉൗ​രി​നാ​യി സ്ഥി​ര​മാ​യി ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മൂ​ഴി​യാ​റി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന അ​ന​വ​ധി കെ​എ​സ്ഇ​ബി ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഉ​ണ്ട്. അ​വ​യി​ൽ നൊ​മാ​ഡി​ക് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കും. ജ​ന​ങ്ങ​ളു​ടെ​യും സ്ഥ​ല ല​ഭ്യ​ത​യു​ടെ​യും അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​റെ മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി.

ട്രൈ​ബ​ൽ വ​കു​പ്പ്, കെ​എ​സ്ഇ​ബി, പ​ഞ്ചാ​യ​ത്ത്, വ​നം വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി ചേ​ർ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കേ​ണ്ട​ത്.

പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റി​ലൂ​ടെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 700 പേ​ർ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​യ​മ​നം ന​ല്കു​മെ​ന്ന് മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഫോ​റ​സ്റ്റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് 500 ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ​യും എ​ക്സൈ​സ് വ​കു​പ്പി​ലേ​ക്ക് 200 പേ​രെ​യു​മാ​ണ് ഉ​ട​ൻ പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റി​ലൂ​ടെ നി​യ​മി​ക്കു​ക. ആ​ന​യി​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ൻ​സിം​ഗ് നി​ർ​മി​ക്കും. ഊ​രി​ലെ വൈ​ദ്യു​തി എ​ത്താ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി​യും ല​ഭ്യ​മാ​ക്കും.

ആ​ദി​വാ​സി ഊ​രു​ക​ളി​ൽ ഫോ​റ​സ്റ്റ്, പോ​ലീ​സ്, എ​ക്സൈ​സ് എ​ന്നീ വ​കു​പ്പു​ക​ൾ ഗു​ണ​പ​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം കൃ​ത്യ​മാ​യി നി​റ​വേ​റ്റ​ണം.

സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത​വ​ർ​ക്ക് ഭൂ​മി​യും വീ​ടും ന​ൽ​കാ​നും, കു​ട്ടി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​നു​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​രം പ്ര​യോ​ജ​ന​ങ്ങ​ൾ ഇ​വ​ർ സ്ഥി​ര​മാ​യി ഒ​രു സ്ഥ​ല​ത്ത് ക​ഴി​യാ​ത്ത​തി​നാ​ൽ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​വ​രെ സ്ഥി​ര​മാ​യി ഒ​രു സ്ഥ​ല​ത്ത് താ​മ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു വ​രു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ദി​വാ​സി ഉൗ​രു​ക​ളി​ലെ വീ​ടു​ക​ളി​ലെ​ത്തി അ​വ​രു​ടെ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ മ​ന്ത്രി​യും സം​ഘ​വും അ​വ​ർ​ക്കൊ​പ്പം ആ​ഹാ​ര​വും ക​ഴി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലേ​ഖ സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സു​ജ, സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി ടി. ​ഈ​ശോ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.