പു​ല്ലാ​ട് ഭാ​ഗ​ത്തും കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണം
Saturday, January 15, 2022 10:34 PM IST
കോ​ഴ​ഞ്ചേ​രി: നി​ത്യ​വും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന ടി​കെ റോ​ഡി​ലെ പു​ല്ലാ​ട് - ചെ​ട്ടി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ല്‍ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം. നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ന്‍ ജി​ല്ല​യൊ​ട്ടാ​കെ 35 കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​പ​ക​ട കേ​ന്ദ്ര​മാ​യ ടി​കെ റോ​ഡി​നെ മ​റ​ന്ന മ​ട്ടാ​ണ്.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി ജീ​വ​നാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് അ​പ​ക​ട​ത്തി​ലൂ​ടെ പൊ​ലി​ഞ്ഞ​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ല്‍ നി​ന്നും പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ നി​ര​വ​ധി ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ നി​യ​മം ലം​ഘി​ച്ചാ​ണ് പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. കൂ​ടാ​തെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ്യാ​പാ​രി​ക​ളും ഇ​ടം പി​ടി​ച്ച​തി​നാ​ല്‍ വാ​ഹ​ന​ത്തി​ല്‍ വ​രു​ന്ന ആ​ള്‍​ക്കാ​ര്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തും അ​പ​ക​ട​കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഇ​തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും പ​ല​ത​വ​ണ കോ​യി​പ്രം പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ രേ​ഖാ​മൂ​ലം അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ല്‍ വി​ഷ​യം ഗ​താ​ഗ​ത​വ​കു​പ്പ് മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ട്ടി​ല്ല. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ത​ട​യാ​നും പ്ര​ധാ​ന​നി​ര​ത്തു​ക​ളി​ലെ അ​പ​ക​ട​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നു​മാ​ണ് അ​ത്യ​ന്താ​ധു​നി​ക കാ​മ​റ​ക​ള്‍ "സേ​ഫ് കേ​ര​ള' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ല്‍ അ​പ​ക​ടം കൂ​ടു​ത​ലു​ള്ള ഈ ​ഭാ​ഗ​ത്ത് കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.