ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്എംവൈഎം 36-ാമത് സെനറ്റ് വാർഷികവും 37-ാമത് സെനറ്റ് വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും പ്രവർത്തനവർഷ ഉദ്ഘാടനവും ഇന്നു രാവിലെ 9.30ന് പാസ്റ്ററൽ സെന്ററിൽ നടത്തും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോബിൻ ജോസഫ് അധ്യക്ഷത വഹിക്കും. കെസിവൈഎം സംസ്ഥാനപ്രസിഡന്റ് ഷിജോ മാത്യു പ്രസംഗിക്കും.
നിയുക്ത ഭാരവാഹികളായ ജോർജ് ജോസഫ് കുടമാളൂർ (പ്രസിഡന്റ്), ജെയ്നറ്റ് മാത്യു എടത്വാ (ഡെപ്യൂട്ടി പ്രസിഡന്റ്), ടോം തോമസ് ചന്പക്കുളം (ജനറൽ സെക്രട്ടറി), അലൻ ടോമി ആലപ്പുഴ (ട്രഷറർ), ടെബിൻ ആന്റണി, രേഷ്മ ദേവസ്യ (വൈസ്പ്രസിഡന്റുമാർ), ആൽബിൻ ലാൽജി, നേഹ ലെസ്ലി (സെക്രട്ടറിമാർ) ഷിജോ മാത്യു, അമല അന്ന ജോസ് (കെസിവൈഎം സിൻഡിക്കേറ്റ് അംഗങ്ങൾ), ജിൻസ് ജോസഫ്, ജോസ്ന തോമസ് (കെസിവൈഎം സെനറ്റ് അംഗങ്ങൾ), ബ്ലസൻ തോമസ്, അമല റേച്ചൽ ഷാജി (എസ്എംവൈഎം പ്രതിനിധികൾ), ജോർഡി വർഗീസ് (പിആർഒ), കിരണ്‍ കെന്നഡി, അഞ്ജന ജേക്കബ് (മീഡിയ കോഓർഡിനേറ്റേഴ്സ്), ജെറിൻ ജോസ്, അമ്മു ബാബു (കരിയർ കോഓർഡിനേറ്റേഴ്സ്), മെബിൻ മാത്യു, പ്രീതി ജയിംസ് (എഡിറ്റേഴ്സ്) എന്നിവർ സത്യപ്രതിജഞ ചെയ്യും.
ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ, ആനിമേറ്റർ സിസ്റ്റർ തെരസീന, ബ്രദർ സിൻജോ തുണ്ടിയിൽ, ലാലിച്ചൻ മറ്റത്തിൽ എന്നിവർ നേതൃത്വം നൽകും.