കെ-​റെ​യി​ൽ: മ​ന്ത്രി ബാ​ല​ഗോ​പാ​ലി​ന്‍റെ നി​ല​പാ​ട് ഇ​ര​ട്ട​ത്താ​പ്പ് - പു​തു​ശേ​രി
Saturday, January 15, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യെ ന​ഖ​ശി​ഖാ​ന്തം എ​തി​ർ​ത്തു രാ​ജ്യ​സ​ഭ​യി​ൽ പ്ര​സം​ഗി​ച്ച ഇ​പ്പോ​ഴ​ത്തെ ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ അ​ത് അ​പ്പാ​ടെ വി​ഴു​ങ്ങി കെ-​റെ​യി​ൽ ഭാ​വി വി​ക​സ​ന​ത്തി​നു​ള്ള പാ​ല​മാ​ണ​ന്നു ഇ​പ്പോ​ൾ വാ​ദി​ക്കു​ന്ന​ത് തി​ക​ഞ്ഞ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി.

മും​ബെ - അ​ഹ​മ്മ​ദാ​ബാ​ദ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളെ ഇ​പ്പോ​ഴും എ​തി​ർ​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ​യും ന​യം കേ​ര​ള ഘ​ട​ക​ത്തി​ന് ബാ​ധ​ക​മ​ല്ലേ എ​ന്നു​കൂ​ടി അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്ക​ണം.

88 കി​ലോ​മീ​റ്റ​ർ ആ​കാ​ശ​പാ​ത​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ണ് ധ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യു​മെ​ല്ലാം പ​ദ്ധ​തി​യെ ന്യാ​യീ​ക​രി​ക്കു​ന്ന​ത്. ഇ​ത് ആ​കെ​യു​ള്ള 529.450 കി​ലോ​മീ​റ്റ​റി​ൽ വെ​റും 16.6 ശ​ത​മാ​നം മാ​ത്ര​മാ​ണ്. 55 ശ​ത​മാ​നം വ​രു​ന്ന 292.728 കി​ലോ​മീ​റ്റ​ർ ദൂ​രം എം​ബാ​ങ്ക്മെ​ന്‍റാ​ണ്.

എം​ബാ​ങ്ക്മെ​ന്‍റ് എ​ന്നു പ​റ​യു​ന്ന​ത് കു​റ​ഞ്ഞ​ത് 8 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഇ​രു​ഭാ​ഗ​ത്തും ഭി​ത്തി​കെ​ട്ടി ന​ടു​ക്ക് മ​ണ്ണും മ​റ്റു വ​സ്തു​ക്ക​ളു​മി​ട്ടു​നി​റ​ക്കു​ന്ന 15 - 30 വീ​തി​യു​ള്ള വ​ലി​യ​മ​തി​ൽ ത​ന്നെ​യാ​ണ്. എം​ബാ​ങ്ക്മെ​ന്‍റി​നു രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ 164 ഇ​ട​ങ്ങ​ൾ ജ​ല​ശാ​സ്ത്ര​പ​ര​മാ​യി സെ​ൻ​സി​റ്റീ​വ് ആ​ണെ​ന്നും ഇ​വി​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലും മ​ല​യി​ടി​ച്ചി​ലും ഉ​ണ്ടാ​കാ​മെ​ന്നും അ​തു​കൊ​ണ്ട് എം​ബാ​ങ്ക്മെ​ന്‍റ് പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി ത​ന്നെ മു​ൻ​കൈ​യെ​ടു​ത്തു ന​ട​ത്തി​ച്ച സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യ​ൺ​മെ​ന്‍റ് സ്റ്റ​ഡീ​സ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കാ​ൻ പ​ത്ത​നം​തി​ട്ട​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സ​പി​എം നേ​താ​ക്ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് പോ​ലും ഉ​ത്ത​രം ന​ൽ​കാ​ൻ കെ-​റെ​യി​ൽ എം​ഡി വി.​അ​ജി​ത്കു​മാ​റി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. തു​ട​ക്കം മു​ത​ൽ ഈ ​അ​വ്യ​ക്ത​ത​യും സു​താ​ര്യ​ത​യി​ല്ലാ​യ്മ​യു​മാ​ണ് പി​ന്തു​ട​രു​ന്ന​ത്.

ജ​ന​ങ്ങ​ളെ​യാ​കെ ഇ​രു​ട്ടി​ൽ നി​ർ​ത്തി നി​വ​രാ​ൻ ക​ഴി​യാ​ത്ത ക​ട​ക്കെ​ണി​യും വ​ൻ പ​രി​സ്ഥി​തി ആ​ഘാ​ത​വും കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നും ഇ​ട​യാ​ക്കു​ന്ന ഈ ​പ​ദ്ധ​തി പു​ന​പ​രി​ശോ​ധി​ച്ചു ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ആ​രാ​യ​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യ​മെ​ന്നു പു​തു​ശേ​രി പ​റ​ഞ്ഞു.