തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Saturday, January 15, 2022 10:34 PM IST
റാ​ന്നി: പെ​രു​നാ​ട് ളാ​ഹ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്നു മി​നി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം ഇ​ടി​താ​ങ്ങി​യി​ൽ ത​ട്ടി​യ​തി​നു ശേ​ഷ​മാ​ണ് സ​മീ​പ​ത്തെ തോ​ട്ട​ത്തി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ തീ​ർ​ഥാ​ട​ക​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.