ജില്ലാ ട്ര​ഷ​റി പ​ണം ത​ട്ടി​പ്പ് ! തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കു​ന്നു
Saturday, January 15, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ട്ര​ഷ​റി​യി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​പ​ടി​ക​ള്‍ സ​സ്‌​പെ​ന്‍​ഷ​നി​ലൊ​തു​ങ്ങു​ന്ന​താ​യി ആ​ക്ഷേ​പം.

എ​ട്ടു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ട്ര​ഷ​റി ആ​സ്ഥാ​ന കാ​ര്യാ​ല​യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജി​ല്ലാ ട്ര​ഷ​റി​യി​ല്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി ബോ​ധ്യ​പ്പെ​ട്ടി​ട്ടും ത​ട്ടി​പ്പ് ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റു ചെ​യ്ത് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ മ​ടി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് റാ​ന്നി - പെ​രു​നാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തെ​ങ്കി​ലും മേ​ല്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ല. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്താ​നാ​ണ് നീ​ക്കം.

പ​ത്ത​നം​തി​ട്ട ജി​ല്ലാ ട്ര​ഷ​റി​യി​ല്‍ ഒ​രു വ്യ​ക്തി​യു​ടെ പേ​രി​ല്‍, നി​ല​വി​ലു​ള വ്യ​വ​സ്ഥ​ക​ള്‍​ക്കും ച​ട്ട​ങ്ങ​ള്‍​ക്കും വി​രു​ദ്ധ​മാ​യി വ്യാ​ജ​മാ​യി ട്ര​ഷ​റി സേ​വിം​ഗ്‌​സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കു​ക​യും മ​ര​ണ​പ്പെ​ട്ട ഒ​രു സ്ഥി​ര​നി​ക്ഷേ​പ​ക​യു​ടെ പേ​രി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ട്ര​ഷ​റി​യി​ല്‍ നി​ല​നി​ന്നി​രു​ന്ന നാ​ല് സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളി​ല്‍ ഒ​രു സ്ഥി​ര​നി​ക്ഷേ​പം കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കും മു​ന്പ് ക്ലോ​സ് ചെ​യ്ത് ആ ​തു​ക​യും ഈ ​സ്ഥി​ര നി​ക്ഷേ​പ​ക​യു​ടെ പേ​രി​ല്‍ നി​ല​നി​ന്നി​രു​ന്ന മ​റ്റ് മൂ​ന്ന് സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ​യി​ന​ത്തി​ലു​ള​ള തു​ക​യും അ​ന​ധി​കൃ​ത​മാ​യി വ്യാ​ജ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ര​വ് ന​ല്‍​കി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

കൂ​ടാ​തെ മ​ര​ണ​പ്പെ​ട്ട ഈ ​സ്ഥി​ര നി​ക്ഷേ​പ​ക​യു​ടെ പേ​രി​ലു​ള​ള ട്ര​ഷ​റി സേ​വിം​ഗ്‌​സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്ത് ആ​യ​തി​ലെ നീ​ക്കി​യി​രി​പ്പ് തു​ക​യും അ​ന​ധി​കൃ​ത​മാ​യി വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച അ​ക്കൗ​ണ്ടി​ല്‍ വ​ര​വ് വ​ച്ച​താ​യും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​മാ​യ​താ​യി സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഇ​പ്ര​കാ​രം അ​ന​ധി​കൃ​ത​മാ​യി ഈ ​അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ല ത​വ​ണ​ക​ളി​ലാ​യി 8,13,468 രൂ​പ വ​ര​വ് വ​യ്ക്ക​പ്പെ​ടു​ക​യും ആ​യ​തി​ല്‍ നി​ന്ന് ഏ​ഴ് ത​വ​ണ​ക​ളി​ലാ​യി വി​വി​ധ ട്ര​ഷ​റി​ക​ളി​ല്‍ നി​ന്ന് 8,13,000 രൂ​പ പി​ന്‍​വ​ലി​ച്ച​താ​യും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ട​തി​ന്‍​പ്ര​കാ​രം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

ഈ ​റി​പ്പോ​ര്‍​ട്ടി​ലെ ഗൗ​ര​വ​ത​ര​മാ​യ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് നാ​ല് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും ച​ട്ട​ലം​ഘ​ന​വും സം​ഭ​വി​ച്ചി​ട്ടു​ള​ള​താ​യി ബോ​ധ്യ​പ്പെ​ട്ട് ഇ​വ​രെ സ​സ്‌​പെ​ൻ​ഡു ചെ​യ്ത​ത്.

കോ​ന്നി സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ര്‍ റെ​ജി കെ. ​ജോ​ണ്‍, ജി​ല്ലാ ട്ര​ഷ​റി ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട്‌ കെ.​ജി. ദേ​വ​രാ​ജ​ന്‍, റാ​ന്നി-​പെ​രു​നാ​ട്‌ സ​ബ് ട്ര​ഷ​റി ട്ര​ഷ​റ​ര്‍ സി.​ടി. ഷ​ഹീ​ര്‍, ജി​ല്ലാ ട്ര​ഷ​റി ജൂ​ണി​യ​ര്‍ അ​ക്കൗ​ണ്ട​ന്‍റ് ആ​രോ​മ​ല്‍ അ​ശോ​ക​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ൻ​ഡു ചെ​യ്ത​ത്. ഇ​തി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച​തും പ​ണം ത​ട്ടി​യെ​ടു​ത്ത​തും റാ​ന്നി-​പെ​രു​നാ​ട്‌ സ​ബ് ട്ര​ഷ​റി ട്ര​ഷ​റ​ര്‍ സി.​ടി. ഷ​ഹീ​ര്‍ ആ​ണെ​ന്നാ​ണ് മ​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. ട്ര​ഷ​റി​യി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പാ​സ്‌​വേ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നും മ​റ്റു മൂ​ന്നു​പേ​രും ഇ​യാ​ളു​ടെ ത​ട്ടി​പ്പി​ല്‍ ബ​ലി​യാ​ടു​ക​ളാ​യ​താ​ണെ​ന്നു​മാ​ണ് അ​വ​രു​ടെ നി​ല​പാ​ട്.

സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ മൂ​ന്നു​പേ​രും ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​രാ​ണ്. ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​യാ​ളെ​ന്ന് ആ​രോ​പ​ണ​വി​ധേ​യ​നാ​യ ജീ​വ​ന​ക്കാ​ര​ന്‍ ട്ര​ഷ​റി വ​കു​പ്പി​ലെ ത​ന്നെ ഉ​ന്ന​ത​നു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ര്‍​ത്തു​ന്ന വ്യ​ക്തി​യാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഈ ​സ്വാ​ധീ​ന​ങ്ങ​ളാ​ണ് മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍ നീ​ങ്ങാ​ത്ത​തെ​ന്നാ​ണ് സൂ​ച​ന.