കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ വ​ള​ര്‍​ച്ച അ​തി​വേ​ഗ​ത്തി​ൽ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Saturday, January 15, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ വ​ള​ര്‍​ച്ച മ​റ്റൊ​രു മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​മാ​യി താ​ര​ത​മ്യം പോ​ലും ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത രീ​തി​യി​ലു​ള്ള​താ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​ർ ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​ര്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ കൂ​ടി സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ള്‍ സാ​ധ്യ​മാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഫെ​ഡ​റ​ല്‍ ബാ​ങ്ക് ഏ​രി​യ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​എ. ജോ​യ് കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു​ള്ള സി​എ​സ്ആ​ര്‍ ഫ​ണ്ടാ​യ പ​ത്ത് ല​ക്ഷം രൂ​പ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് കൈ​മാ​റി. ജി​ല്ലാ ക​ള​ക്ട​ര്‍ ദി​വ്യ എ​സ്. അ​യ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ, ഫെ​ഡ​റ​ല്‍ ബാ​ങ്ക് കോ​ന്നി ബ്രാ​ഞ്ച് ഹെ​ഡ് ജി​ജി സാ​റാ​മ്മ ജോ​ണ്‍, സ്‌​കെ​യി​ല്‍ ര​ണ്ട് മാ​നേ​ജ​ര്‍ ത​ര്യ​ന്‍ പോ​ള്‍, ബാ​ങ്ക്സ്മാ​ന്‍ ആ​ഷി​ക് സി​റാ​ജ്, കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മി​ന്നി മേ​രി മാ​മ്മ​ന്‍, സൂ​പ്ര​ണ്ട് ഡോ. ​രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.