കെ​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, January 15, 2022 10:34 PM IST
കോ​ഴ​ഞ്ചേ​രി: ശാ​സ്ത്ര ചി​ന്ത വ​ള​ർ​ത്തി​യെ​ടു​ത്ത് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ളു​മ​ട​ങ്ങി​യ സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണ​മെ​ന്ന് മു​ൻ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്. കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 31-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ജേ​ക്ക​ബ് നൈ​നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ര​ക്ഷാ​ധി​കാ​രി എ.​പ​ത്മ​കു​മാ​ർ എ​ക്സ്. എം​എ​ൽ​എ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ടി.​വി. സ്റ്റാ​ലി​ൻ, എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ഡി.​സു​ഗ​ത​ൻ, കേ​ന്ദ്ര ഗ​വ​ൺ‌​മെ​ന്‍റ് എം​പ്ലോ​യീ​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജി പി. ​മാ​ത്യു, കെ​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ. മാ​ഗി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ജി. ആ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ജേ​ക്ക​ബ് നൈ​നാ​ൻ പ​താ​ക​യു​യ​ർ​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം ടി.​ആ​ർ. മ​ഹേ​ഷ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എ​സ്. ഷൈ​ല​ജ കു​മാ​രി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര ജേ​താ​ക്ക​ൾ​ക്കും കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ സ്കൂ​ളു​ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി.​ബി​ന്ദു, പി.​കെ. പ്ര​സ​ന്ന​ൻ, എ​ൻ.​ഡി. വ​ത്സ​ല, എ.​കെ. പ്ര​കാ​ശ് ഗ​ണേ​ഷ് റാം ​എ​ന്നി​വ​ർ പ്ര​സം​ ഗി​ച്ചു.

ഇ​ന്നു രാ​വി​ലെ 9.30 ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും. 11 നു ​വ​നി​താ സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി. ​ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും. പ്ര​മേ​യ​ങ്ങ​ളു​ടെ അ​വ​ത​ര​ണം, തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു സ​മാ​പി​ക്കും.