മ​ന്ത്രി രാ​ജീ​വും കെ.​കെ. ശൈ​ല​ജ​യും സ​ന്ദീ​പി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു
Wednesday, December 8, 2021 11:27 PM IST
തി​രു​വ​ല്ല: സ​ന്ദീ​പി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ എ​ല്ലാം നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും എ​ല്ലാ ശ്ര​മ​ങ്ങ​ളും സ​ർ​ക്കാ​ർ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്.
യാ​തൊ​രു സം​ഘ​ർ​ഷ​വു​മി​ ല്ലാ​ത്ത ഒ​രു പ്ര​ദേ​ശ​ത്ത് ഇ​ത്ത​ര​ത്തി​ൽ ഒ​രു കൊ​ല​പാ​ത​കം ന​ട​ത്തി​യ​തി​നു പി​ന്നി​ൽ വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൊ​ല്ല​പ്പെ​ട്ട സി​പി​ഐ​എം നേ​താ​വ് സ​ന്ദീ​പ് കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ന്ത്രി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ർ. സ​ന​ൽ​കു​മാ​ർ, തി​രു​വ​ല്ല ഏ​രി​യാ സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് വി. ​ആ​ന്‍റ​ണി, ഏ​രി​യാ ക​മ്മി​റ്റി​യം​ഗം പ്ര​മോ​ദ് ഇ​ള​മ​ണ്‍ തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
സ​ന്ദീ​പ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണെ​ന്നും ഇ​തി​ലെ ഗൂ​ഢാ​ലോ​ച​ന സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്നും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കെ.​കെ. ശൈ​ല​ജ. സ​ന്ദീ​പി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​ന്ന​ലെ രാ​ വി​ലെ കെ.​കെ. ശൈ​ല​ജ സ​ന്ദ​ർ​ശി​ച്ചു.