റാ​ന്നി​യി​ൽ സ്കി​ൽ പാ​ർ​ക്ക് ആ​രം​ഭി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി: പ്ര​മോ​ദ് നാ​രാ​യ​ണ്‍
Sunday, December 5, 2021 10:44 PM IST
റാ​ന്നി: വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു​ള്ള ആ​ശ​യം ഉ​ൾ​ക്കൊ​ണ്ട് റാ​ന്നി​യി​ൽ സ്കി​ൽ പാ​ർ​ക്ക് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു.
റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. സ്കി​ൽ പാ​ർ​ക്ക് സ്ഥാ​പി​ക്കു​ക വ​ഴി റാ​ന്നി​യി​ലെ അ​ക്കാ​ഡ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മി​ക​വു​റ്റ​താ​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​രു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്ധ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സാ​ധി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ൽ​ദാ​താ​ക്ക​ളും ത​മ്മി​ലു​ള്ള നി​ര​ന്ത​ര ബ​ന്ധ​ത്തി​ലൂ​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​മു​ഖ പ​രീ​ക്ഷ​ക​ൾ നേ​രി​ടാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നും റാ​ന്നി നോ​ള​ജ് വി​ല്ലേ​ജ് അ​ക്കാ​ദ​മി​ക് വ​ർ​ക്ക് ഷോ​പ്പി​ൽ തീ​രു​മാ​ന​മാ​യെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.‌
അ​റി​വി​നെ സം​രം​ഭ​ക​ത്വ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്ക​ണ​മെ​ന്നും അ​വ​രു​ടെ ആ​ശ​യ​ങ്ങ​ളെ കേ​ൾ​ക്ക​ണ​മെ​ന്നും പ്ര​മോ​ദ് നാ​രാ​യ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നോ​ള​ജ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ള​ജ് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ക്കാ​ഡ​മി​ക് വ​ർ​ക്ക്ഷോ​പ്പ് റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
റാ​ന്നി മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും വ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്തു. റാ​ന്നി മ​ണ്ഡ​ല​ത്തി​ലെ കോ​ള​ജു​ക​ൾ​ക്ക് രാ​ജ്യ​ത്തെ വി​വി​ധ വൈ​ജ്ഞാ​നി​ക സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും അ​ക്കാ​ഡ​മി​ക് വി​ല്ലേ​ജ് ല​ക്ഷ്യ​മി​ടു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ തൊ​ഴി​ൽ വൈ​ദ​ഗ്ധ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സ്കി​ൽ അ​പ്ഗ്ര​ഡേ​ഷ​ൻ, സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് അ​റി​വ് ഉ​ത്പാ​ദ​നം ല​ക്ഷ്യ​മി​ടു​ന്ന റി​സ​ർ​ച്ച് ഡ​വ​ല​പ്മെ​ന്‍റ് എ​ന്നി​ങ്ങ​നെ മൂ​ന്നു മേ​ഖ​ല​ക​ളാ​യി തി​രി​ച്ചു​ള്ള ആ​ശ​യ രൂ​പീ​ക​ര​ണ​മാ​ണ് വ​ർ​ക്ക് ഷോ​പ്പി​ൽ ന​ട​ത്തി​യ​ത്. വി​വി​ധ അ​ധ്യാ​പ​ക​ർ​ക്കും വി​ദ​ഗ്ധ​ർ​ക്കും ഒ​പ്പം വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കാ​ളി​ക​ളാ​യി എ​ന്ന​താ​യി​രു​ന്നു അ​ക്കാ​ദ​മി​ക് വ​ർ​ക്ക്ഷോ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത.‌
ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ ദി​വ്യ എസ്. അ​യ്യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഏ​ലി​യാ​മ്മ കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​റോ​ണി ജെ​യി​ൻ, ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് പ്രി​സി​പ്പ​ൽ സ​ന്തോ​ഷ് കെ. ​ബാ​ബു, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ​ ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് വ​ള്ളി​ക്കോ​ട്, നോ​ള​ജ് വി​ല്ല​ജ് കോ​ ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മാ​നേ​ജ​ർ സ​ന്തോ​ഷ് കെ. ​തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.‌
20ന് ​ന​ട​ക്കു​ന്ന സ്കൂ​ൾ​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ശ​യ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള അ​ക്കാ​ഡ​മി​ക് അ​സം​ബ്ലി​യു​ടെ ഉ​ദ്ഘാ​ട​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം. ​ബി. രാ​ജേ​ഷ് റാ​ന്നി​യി​ൽ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രും റാ​ന്നി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കും. ‌