സ​മൂ​ഹ​ത്തി​ൽ ആ​ശ്വാ​സ കി​ര​ണ​മാ​കാ​നാ​ക​ണം: മാത്യൂസ് തൃതീയന്‍ കാ​തോ​ലി​ക്കാ ബാ​വ
Thursday, December 2, 2021 10:32 PM IST
പ​ത്ത​നാ​പു​രം: സ​മൂ​ഹ​ത്തി​ൽ ആ​ശ്വാ​സ കി​ര​ണ​ങ്ങ​ളാ​കു​ന്പോ​ഴാ​ണ് ജീ​വി​തം അ​ർ​ഥ​പൂ​ർ​ണ​മാ​കു​ന്ന​തെ​ന്ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ.പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ ജീ​വ​കാ​രു​ണ്യ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മൂ​ഹ​ത്തി​ൽ തി·​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഹൃ​ദ​യ​ത്തി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ഉ​റ​വ വ​റ്റാ​ത്ത അ​നേ​ക​ർ ലോ​ക​ത്തു​ള്ള​തു​കൊ​ണ്ടാ​ണ് ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​മേ​ഖ​ല സ​ജീ​വ​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.
ഏ​ത് ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ആ​ശ്വാ​സം പ​ക​രാ​നു​ള്ള പ്ര​വ​ർ​ത്ത​ന​സം​വി​ധാ​ന​ങ്ങ​ളു​ള്ള ഗാ​ന്ധി​ഭ​വ​ൻ ശ​രി​യാ​യ ദൈ​വ​രാ​ജ്യ​മാ​ണെ​ന്നും ബാ​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു.കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​ര്യ​ൻ മ​രോ​ട്ടി​പ്പു​ഴഅ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ സെ​ക്ര​ട്ട​റി ബി​ജുഉ​മ്മ​ൻ, ജോ​ണ്‍​സ​ണ്‍ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​പി. തോ​മ​സ്, ജോ​ണ്‍ പ​ണി​ക്ക​ർ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ബേ​സി​ൽ ജെ. ​പ​ണി​ക്ക​ർ, ഫാ. ​ബൈ​ജു ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.