കാ​ലം​തെ​റ്റി​യ മ​ഴ, മാ​റ്റി​മ​റി​ച്ച് കാ​ര്‍​ഷി​ക ക​ല​ണ്ട​ര്‍ ‌
Tuesday, November 30, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: മേ​യ് മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ ത​ക​ര്‍​ന്ന​ടി​യു​ക​യാ​ണ് കാ​ര്‍​ഷി​ക മേ​ഖ​ല.
കി​ഴ​ങ്ങു​വി​ള കൃ​ഷി, പ​ച്ച​ക്ക​റി, നെ​ല്ല് എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​നം ത​കി​ടം മ​റി​ഞ്ഞ​തി​നൊ​പ്പം കേ​ര​ള​ത്തി​ന്‍റെ ത​ന​തു കാ​ര്‍​ഷി​ക ഫ​ല​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തെ​യും മ​ഴ ബാ​ധി​ച്ചു.‌
ച​ക്ക മു​ത​ല്‍ ക​മ്പി​ളി നാ​ര​ങ്ങ വ​രെ​യു​ള്ള​വ​യു​ടെ ഉ​ത്പാ​ദ​ന​ത്തെ മ​ഴ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ ആ​റു​മാ​സം കേ​ര​ള​ത്തി​ന്‍റെ അ​ടു​ക്ക​ള​യെ സു​ഭി​ഷ​മാ​ക്കി​യി​രു​ന്ന ച​ക്ക ഇ​ത്ത​വ​ണ കാ​യ്ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല.
പ്ലാ​വു​ക​ളി​ല്‍ ച​ക്ക കാ​യ്ച്ചു തു​ട​ങ്ങേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു. എ​ന്നാ​ല്‍ വ​ള​രെ കു​റ​ച്ചു സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മേ പ്ലാ​വ് കാ​യ്ച്ചു തു​ട​ങ്ങി​യി​ട്ടു​ള്ളൂ. ജ​നു​വ​രി​യി​ല്‍ ഏ​താ​യാ​ലും ച​ക്ക വി​ള​വെ​ടു​പ്പി​നു​ണ്ടാ​കി​ല്ലെ​ന്നു​റ​പ്പാ​യി.
ച​ക്ക​യു​ടെ ഉ​ത്പാ​ദ​ന​ത്തെ മ​ഴ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് കാ​ര്‍​ഷി​ക വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് 2020, 2021 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ച​ക്ക​യ്ക്ക് വ​ന്‍ ഡി​മാ​ന്‍​ഡാ​ണ് ഉ​ണ്ടാ​യ​ത്. ച​ക്ക​യു​ടെ വൈ​വി​ധ്യ ഉ​ത്പ​ന്ന ശ്രേ​ണി​യി​ലേ​ക്ക് വി​വി​ധ ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ളും ക​ര്‍​ഷ​രും കാ​ല്‍​വ​യ്പ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​കു​ന്ന കു​റ​വ് ഇ​വ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കും.‌
കു​രു​മു​ള​ക് ക​ര്‍​ഷ​ക​ര്‍​ക്കും നാ​മ​മാ​ത്ര വി​ള​വാ​ണ് ഇ​ത്ത​വ​ണ ല​ഭി​ക്കു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ല്‍ കു​രു​മു​ള​ക് വി​ള​വെ​ടു​ക്കേ​ണ്ട സ​മ​യ​മാ​ണ്. എ​ന്നാ​ല്‍ മു​ള​കു ചെ​ടി​ക​ളി​ല്‍ വി​ള​വ് നാ​മ​മാ​ത്ര​മാ​ണ്. ഇ​താ​ക​ട്ടെ വി​ള​വെ​ത്തി​യി​ട്ടു​മി​ല്ല.
മെ​ച്ച​പ്പെ​ട്ട ഉ​ത്പാ​ദ​ന​വും ന്യാ​യ​വി​ല​യും പ്ര​തീ​ക്ഷി​ച്ച് കു​രു​മു​ള​ക് കൃ​ഷി ന​ട​ത്തു​ന്ന​വ​രും ബു​ദ്ധി​മു​ട്ടി​ലാ​യി. വ​ള​രെ നേ​ര​ത്തെ ത​ന്നെ മു​ള​കു​ചെ​ടി പൂ​വി​ട്ടി​രു​ന്നു​വെ​ങ്കി​ലും കാ​യ്ഫ​ലം ല​ഭി​ച്ചി​രു​ന്നി​ല്ല.
നാ​ളി​കേ​ര ഉ​ത്പാ​ദ​ന​വും കു​റ​ഞ്ഞ​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ക​ശു​മാ​വു​ക​ളി​ലും ഇ​ത്ത​വ​ണ മെ​ച്ച​പ്പെ​ട്ട ഫ​ലം ഉ​ണ്ടാ​കി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ‌
സാ​ധാ​ര​ണ​നി​ല​യി​ല്‍ പൂ​വി​ടേ​ണ്ട സ​മ​യ​മാ​യെ​ങ്കി​ലും ക​ശു​മാ​വ് കൃ​ഷി​യും വ​റു​തി​യി​ലാ​ണ്. മാ​വ്, ശീ​മ​പ്ലാ​വ് തു​ട​ങ്ങി​യ​വ​യി​ലും വി​ള​വ് ഇ​ത്ത​വ​ണ കു​റ​യും.
മ​ഴ തു​ട​രു​ന്ന​ത് ജാ​തി, മാ​ങ്കോ​സ്റ്റി​ന്‍, റ​മ്പു​ട്ടാ​ന്‍ ക​ര്‍​ഷ​ക​രെ​യും സാ​ര​മാ​യി ബാ​ധി​ക്കാ​നി​ട​യു​ണ്ട്. മ​ഴ ക​ഴി​ഞ്ഞാ​ല്‍ ശ​ക്ത​മാ​യ വ​ര​ള്‍​ച്ച കൂ​ടി വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യും ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ലൂ​ടെ ത​കി​ടം മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ് കാ​ര്‍​ഷി​ക ക​ല​ണ്ട​ര്‍. ‌