മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് അ​ടൂ​രി​ൽ സ്വീ​ക​ര​ണം ‌
Tuesday, November 30, 2021 10:44 PM IST
അ​ടൂ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് അ​ടൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കും.
മൂ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​ന് അ​ടൂ​ർ ക​ണ്ണം​കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പ​റ​ന്ത​ൽ സെ​ന്‍റ് ജോ​ർ​ജ് അ​ര​മ​ന പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന ബാ​വ​യെ സ്വീ​ക​രി​ച്ച് ക​ട​മ്പ​നാ​ട് സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ എ​ത്തി​ച്ചേ​രും. അ​വി​ടെ നി​ന്നും വാ​ഹ​ന ജാ​ഥ​യോ​ടെ അ​ടൂ​രി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ്വീ​ക​ര​ണം ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌
ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പൊ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‌‌