മി​ൽ​മ കോ​ള്‍​ഡ് സ്‌​റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ‌
Tuesday, November 30, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മി​ല്‍​മ ഡെ​യ​റി​യി​ല്‍ നി​ര്‍​മി​ച്ച പു​തി​യ കോ​ള്‍​ഡ് സ്‌​റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​ര്‍​വ​ഹി​ക്കും.
കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​ര്‍​കെ​വി​വൈ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ മു​ത​ല്‍​മു​ട​ക്കി​ലാ​ണ് കോ​ള്‍​ഡ് സ്‌​റ്റോ​ര്‍ നി​ര്‍​മാ​ണം ന​ട​ന്ന​ത്. ‌
പ​ത്ത​നം​തി​ട്ട ഡെ​യ​റി പ്ലാ​ന്‍റ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ ങ്ങി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ന്‍ പീ​റ്റ​ര്‍, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​തു ചാ​ര്‍​ളി, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജി പി. ​ജോ​ണ്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌