ല​ഹ​രി​വി​രു​ദ്ധ കൂ​ട്ടാ​യ്മ ‌നടത്തി
Tuesday, November 30, 2021 10:39 PM IST
തി​രു​വ​ല്ല: മ​ദ്യ, ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​മാ​യി ക​രു​തി സാ​മൂ​ഹ​ത്തി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്ക​ണ​മെ​ന്ന് കെ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. യു​ആ​ർ​ഐ പീ​സ് സെ​ന്‍റ​റി​ന്‍റെ​യും തി​രു​വ​ല്ല ച​ർ​ച്ച് ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ദ്യ​ല​ഹ​രി​വി​രു​ദ്ധ കൂ​ട്ടാ​യ്മ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
ച​ർ​ച്ച് ആ​നി​മേ​ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​സ് പു​ന​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യു​ആ​ർ​ഐ പീ​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ.​ജോ​സ​ഫ് ചാ​ക്കോ, ആം​ഗ്ലി​ക്ക​ൻ സ​ഭ വൈ​ദി​ക​ൻ റ​വ.​ജോ​യ്‌​സ് ജോ​ൺ, സി​എ​സ്ഐ മ​ധ്യ കേ​ര​ള മ​ഹാ​യി​ട​വ​ക മു​ൻ അ​ല്മാ​യ സെ​ക്ര​ട്ട​റി ഡോ. ​സൈ​മ​ൺ ജോ​ൺ, ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​സാ​മു​വ​ൽ നെ​ല്ലി​ക്കാ​ട്, പി.​പി ജോ​ൺ, റോ​യ് വ​ർ​ഗീ​സ്, ലാ​ലു പോ​ൾ, വി.​എം ജോ​സ​ഫ് പ്രി​ൻ​സ് തി​രു​വ​ല്ല, ജോ​സ് ചേ​ല​മൂ​ല​യി​ൽ, ശ്രീ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌