‌ഇ​ത​ര സം​സ്ഥാ​ന ന​ഗ​ര​മ​ധ്യ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു, സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ ‌
Monday, November 29, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ സു​ഹൃ​ത്ത് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സു​ബോ​ധ് റോ​യ് (25) യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ശ്ചി​മ​ബം​ഗാ​ൾ മാ​ൽ​ഡ സ്വ​ദേ​ശി സു​ഫ​ൻ ഹ​ൽ​ദാ​റി(28) നെ ​പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്നി​നാ​ണ് സം​ഭ​വം. ‌

മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു സ​മീ​പം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​രി​ച്ച സു​ബോ​ദ് റാ​യി ക​ഴി​ഞ്ഞ 13 ന് ​വി​പി​ൻ തി​വാ​രി​യെ​ന്ന​യാ​ളെ മ​ർ​ദി​ച്ചി​രു​ന്നു. ഇ​തി​നു പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. സ്ഥ​ല​ത്ത് പോ​ലീ​സ് തി​ര​ക്കി ചെ​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പ​റ​യു​ന്നു. ‌