‌ കു​പ്ര​ച​ാര​ണ​ങ്ങ​ൾ​ക്കേ​റ്റ തി​രി​ച്ച​ടി: എ​ൻ.​എം.​രാ​ജു ‌
Monday, November 29, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട : തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ, എ​ൽ​ഡി​എ​ഫ് സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി നേ​ടി​യ വ​ൻ​വി​ജ​യം കു​പ്ര​ച​ര​ണ​ങ്ങ​ൾ​ക്കേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം രാ​ജു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ബാ​ങ്ക് ഭ​ര​ണം യു​ഡി​എ​ഫി​ന്‍റെ കു​ത്ത​ക​യാ​യി​രു​ന്നു; അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ബാ​ങ്കി​ന്‍റെ വ​ള​ർ​ച്ച​യെ പി​ന്നോ​ട്ട​ടി​ച്ചി​രു​ന്നു. ‌
ജ​ന​വി​രു​ദ്ധ​രാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വി​ശ്ര​മ​കേ​ന്ദ്ര​മാ​യി​രു​ന്നു ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്. കാ​ലാ​കാ​ല​ങ്ങ​ളി​ൽ ബാ​ങ്കി​ന്‍റെ പ്ര​ഡി​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ സ്വ​ന്തം അ​ണി​ക​ളി​ൽ നി​ന്നു ത​ന്നെ വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ളും അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഇ​ല്ലാ​ത്ത യു​ഡി​എ​ഫ് ദു​ർ​ബ​ല​മാ​ണെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി തെ​ളി​ഞ്ഞു​വെ​ന്നും രാ​ജു പ​റ​ഞ്ഞു. ‌