‌ധാ​ർ​ഷ്ട്യ​ത്തി​നേ​റ്റ പ്ര​ഹ​ര​മെ​ന്ന് ആ​ർ​എ​സ്പി ‌
Monday, November 29, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫി​ലെ ഐ​ക്യ​വും ജ​നാ​ധി​പ​ത്യ​വും ത​ക​ർ​ത്ത് ചി​ല സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ത്തി​നു ല​ഭി​ച്ച തി​രി​ച്ച​ടി​യാ​ണ് തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്. സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും​വ​ലി​യ അ​ർ​ബ​ൻ ബാ​ങ്കി​നെ സ്വ​കാ​ര്യ സ്വ​ത്താ​യി ക​രു​തി പ്ര​വ​ർ​ത്തി​ച്ച ചി​ല​രു​ടെ ധാ​ർ​ഷ്ട്യ​ത്തി​നേ​റ്റ പ്ര​ഹ​രം കൂ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌യു​ഡി​എ​ഫി​ലെ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി​ത്വം പി്ൻ​വ​ലി​ച്ച് പി​ന്തു​ണ ന​ല്കി​യി​രു​ന്നു. കൂ​ട്ട​ത്തോ​ൽ​വി​ക്ക് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ജോ​ർ​ജ് വ​ർ​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.‌