നെ​ൽ​ച്ചെ​ടി ക​ണ്ടി​ട്ടി​ല്ലെ​ന്നു കു​ട്ടി​ക​ൾ, പ്ര​ദ​ർ​ശ​നംത​ന്നെ ന​ട​ത്തി അ​ധ്യാ​പ​ക​ൻ
Monday, November 29, 2021 10:21 PM IST
ക​ല​ഞ്ഞൂ​ർ: നെ​ല്ല​രി​ച്ചോ​റ് ക​ഴി​ക്കു​ന്ന നാ​ട്ടി​ൽ നെ​ൽ​ച്ചെ​ടി ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ണ്ടെ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​ധ്യാ​പ​ക​ൻ അ​വ​ർ​ക്കാ​യൊ​രു​ക്കി​യ​ത് ക​തി​ര​ണി​ഞ്ഞ നെ​ൽ​ച്ചെ​ടി​ക​ളു​ടെ പ്ര​ദ​ർ​ശ​നം.
ക്ലാ​സി​ൽ ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ അ​രി​ച്ചെ​ടി പ്ര​യോ​ഗ​മാ​ണ് ത​ന്നെ ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​ദ​ർ​ശ​ന​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് ക​ല​ഞ്ഞൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ഫി​ലി​പ്പ് ജോ​ർ​ജ്.
ക്ലാ​സി​ലെ പ​കു​തി​യി​ലേ​റെ​പ്പേ​ർ നെ​ൽ​ച്ചെ​ടി ക​ണ്ടി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ​ദി​വ​സം ത​ന്നെ ചെ​ടി കു​ട്ടി​ക​ളു​ടെ മു​ന്പി​ലേ​ക്ക് അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്നു.‌
ശാ​സ്ത്ര അ​ധ്യ​പ​ക​രാ​യ എ​സ്. ദീ​പ, ബി​ൻ​സി വ​ർ​ഗീ​സ്, ബി​ആ​ർ​സി പ​രി​ശീ​ല​ക ഭ​ദ്രാ​ശ​ങ്ക​ർ എ​ന്നി​വ​ർ നെ​ൽ​ച്ചെ​ടി​യു​ടെ വി​വി​ധ വ​ള​ർ​ച്ചാ ഘ​ട്ട​ങ്ങ​ളും വേ​രു​പ​ട​ല പ്ര​ത്യേ​ക​ത​ക​ളും വി​ദ്യാ​ർ​ഥി​ക​ളോ​ടു വി​വ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ഥ​മാ​ധ്യാ​പി​ക ടി. ​നി​ർ​മ​ല പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌