ക​രു​ത​ല്‍, ന​ന്മ വി​രു​ന്ന പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, November 28, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളാ​യ ക​രു​ത​ല്‍ പ​ദ്ധ​തി, ന​ന്മ​വി​രു​ന്ന് പ​ദ്ധ​തി എ​ന്നി​വ​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കാ​ര്‍​ട്ടൂ​ണി​സ്റ്റ് ജി​തേ​ഷ് ജി,. ​സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി.​ജ​യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. 2010 മു​ത​ല്‍ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ക​രു​ത​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ ഡോ. ​സു​നി​ല്‍ ഇ​തി​നോ​ട​കം നി​ര്‍​മി​ച്ചു ന​ല്‍​കി​യ വീ​ടു​ക​ളി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത എ​ത്തു​ന്ന​തി​ലേ​ക്കാ​യി കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള സ​ഹാ​യ​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ ക​രു​തു​ന്ന പ​ദ്ധ​തി​യാ​ണ് ക​രു​ത​ല്‍.‌

230 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ഈ ​രീ​തി​യി​ല്‍ സ​ഹാ​യം ന​ല്‍​കു​ന്ന​ത്.

ന​ന്മ വി​രു​ന്ന് പ​ദ്ധ​തി​യി​ലൂ​ടെ 110 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി എ​ല്ലാ മാ​സ​വും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ കി​റ്റു​ക​ള്‍ ദു​ബാ​യ് ദി​ശ​യു​ടെ സ​ഹാ​യ​ത്താ​ല്‍ വീ​ടു​ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്നു. ച​ട​ങ്ങി​ല്‍ ചെ​റി​യാ​ന്‍​ജി, ബെ​ന്നി പാ​റ​യി​ല്‍, കെ. ​പി. ജ​യ​ലാ​ല്‍, ശി​ലാ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌