വേ​ഗ​പ്പൂ​ട്ട് സം​വി​ധാ​നം നോ​ക്കു​കു​ത്തി; അ​മി​ത​വേ​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി​യി​ല്ല ‌
Sunday, November 28, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​യ വേ​ഗ​പൂ​ട്ട് സം​വി​ധാ​നം നോ​ക്കു​കു​ത്തി​യാ​യി. അ​മി​ത​വേ​ഗ​ത്തി​ലോ​ടു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലേ​ക്കാ​ണ് വേ​ഗ​പൂ​ട്ട് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.‌
2017ല്‍ ​ഋ​ഷി​രാ​ജ് സി​ങ് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ ആ​യി​രു​ന്ന​പ്പോ​ഴാ​ണ് ഇ​ത് ക​ര്‍​ശ​ന​മാ​ക്കി​യ​ത്. എ​ട്ടു സീ​റ്റി​ന് മു​ക​ളി​ലു​ള്ള യാ​ത്രാ വാ​ഹ​ന​ങ്ങ​ള്‍, ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​ല്ലാം ഇ​ത് ബാ​ധ​ക​മാ​ക്കി​യി​രു​ന്നു.
മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ച്ചാ​ല്‍ സ്വ​യം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​മാ​ണ് വേ​ഗ​പ്പൂ​ട്ട്. മോ​ട്ടോ​ര്‍ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ച് ഈ ​സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​നു​ള്ള സ്പെ​ഷ​ല്‍ ഡ്രൈ​വ് സം​വി​ധാ​നം നി​ല​ച്ച​രി​ക്കു​ക​യാ​ണ്.
2017 മു​ത​ല്‍ നി​ര​ത്തി​ലി​റ​ങ്ങി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ല്ലാം നി​ര്‍​ബ​ന്ധ​മാ​യും ഈ ​സം​വി​ധാ​നം ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് പ​രി​ശോ​ധി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പു​തു​ക്കു​മ്പോ​ള്‍ മാ​ത്ര​മാ​ണ്.‌
ഉ​പ​ക​ര​ണം പി​ടി​പ്പി​ച്ചി​ട്ടു​ണ്ട് എ​ന്ന് മാ​ത്ര​മാ​ണ് അ​പ്പോ​ഴും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്നും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ത് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​റി​ല്ല​ന്നും വാ​ഹ​ന ഉ​ട​മ​ക​ള്‍ ത​ന്നെ പ​റ​യു​ന്നു. കൂ​ടാ​തെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞാ​ല്‍ ഡ്രൈ​വ​റു​ടെ സൗ​ക​ര്യാ​ര്‍​ഥം ഇ​തി​ന്‍റെ ബ​ന്ധം വേ​ര്‍​പെ​ടു​ത്താ​വു​ന്ന രീ​തി​യി​ലു​ള്ള വേ​ഗ​പ്പൂ​ട്ട് വി​പ​ണി​യി​ല്‍ ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു.‌
എ​ന്നാ​ല്‍ കാ​മ​റ​ക്ക​ണ്ണി​ലൂ​ടെ അ​മി​ത​വേ​ഗം ക​ണ്ടു​പി​ടി​ച്ചു ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ പി​ഴ ഇ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലേ​ക്ക് മു​ത​ല്‍ കൂ​ട്ടു​ന്നു​മു​ണ്ട്. പ​ല​പ്പോ​ഴും അ​പ​ക​ടം ന​ട​ന്ന​തി​നു ശേ​ഷ​മാ​ണ് വേ​ഗ​പ്പൂ​ട്ട് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തെ​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ടി​പ്പ​റു​ക​ളു​ടെ അ​മി​ത​ഭാ​രം, വേ​ഗം എ​ന്നി​വ​യ്‌​ക്കെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ത​ന്നെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. നി​യ​ന്ത്രി​ത സ​മ​യ​ങ്ങ​ള്‍ ലം​ഘി​ച്ചു​പോ​ലും നി​ര​ത്തു​ക​ളി​ല്‍ ടി​പ്പ​റു​ക​ള്‍ ഓ​ടു​ന്നു​ണ്ട്.‌