‌തീ​റ്റ​പ്പു​ൽ​ കൃ​ഷി​യി​ൽ പ​രി​ശീ​ല​നം ‌
Sunday, November 28, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​യി തീ​റ്റ​പ്പു​ൽ​കൃ​ഷി വി​ഷ​യ​ത്തി​ൽ ര​ണ്ട് ദി​വ​സ​ത്തെ ക്ലാ​സ് റൂം ​പ​രി​ശീ​ല​ന പ​രി​പാ​ടി ഡി​സം​ബ​ർ മൂ​ന്നി​നും നാ​ലി​നും ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 25 പേ​ർ​ക്കാ​യി പ്ര​വേ​ശ​നം. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രും സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രും ആ​യി​രി​ ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 20 രൂ​പ.
താ​ത്പ​ര്യ​മു​ള്ള ക്ഷീ​ര​ക​ർ​ഷ​ക​ർ ഡി​സം​ബ​ർ ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി 807 5028868, 9947775978, 04762698550 എ​ന്നീ ഫോ​ണ്‍ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ‌

ക​ട​മ്മ​നി​ട്ട ത​ങ്ക​പ്പ​ന്‍ സ്മ​ര​ണാ​ഞ്ജ​ലി‌

ക​ട​മ്മ​നി​ട്ട: സം​ഗീ​ത​ഞ്ജ​ന്‍ ക​ട​മ്മ​നി​ട്ട ത​ങ്ക​പ്പ​ന്‍ ഭാ​ഗ​വ​ത​ര്‍ മൂ​ന്നാ​മ​ത് സ്മ​ര​ണാ​ഞ്ജ​ലി ക​ട​മ്മ​നി​ട്ട​യി​ല്‍ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ വി.​പി. ഏ​ബ്ര​ഹാം ഭ​ദ്ര ദീ​പം കൊ​ളു​ത്തി. പ​ടേ​നി കോ​ല​മെ​ഴു​ത്ത് ആ​ചാ​ര്യ​ന്‍ അ​ര​വി​ന്ദാ​ക്ഷ​ന്‍ നാ​യ​ര്‍, ഭാ​ഗ​വ​ത പാ​രാ​യ​ണ ആ​ചാ​ര്യ​ന്‍ ഇ.​എ​സ്. രാ​ജ​ന്‍, ശ്രേ​ഷ്ഠ​ഭാ​ര​തം അ​മൃ​ത ടി​വി ഫെ​യിം ദേ​വ​നാ​രാ​യ​ണ​ന്‍ ഇ​വ​ര്‍​ക്കു​ള്ള​ആ​ദ​ര​വും അ​നു​മോ​ദ​ന ച​ട​ങ്ങും ന​ട​ന്നു.
നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ്കു​മാ​ര്‍ ത​ട​ത്തി​ല്‍, ഏ​ഴാം വാ​ര്‍​ഡം​ഗം മ​നോ​ജ് മു​ള​ന്ത​റ, പ്ര​സാ​ദ് ക​ല്ലേ​ലി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.‌‌