അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന മേ​ലേ വെ​ട്ടി​പ്രം ജം​ഗ്ഷ​ൻ
Sunday, November 28, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ മേ​ലേ വെ​ട്ടി​പ്പു​റം ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം പ​തി​വാ​കു​ന്നു.
ക​ട​മ്മ​നി​ട്ട, സെ​ന്‍റ് പീ​റ്റേ​ഴ്സ്, താ​ഴെ വെ​ട്ടി​പ്പു​റം, പ​ത്ത​നം​തി​ട്ട ന​ഗ​രം എ​ന്നീ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള റോ​ഡ് സം​ഗ​മി​ക്കു​ന്ന ജം​ഗ്ഷ​നാ​ണി​ത്. സി​ഗ്ന​ലോ ട്രാ​ഫി​ക്ക് സം​വി​ധാ​ന​ങ്ങ​ളോ ഇ​വി​ടെ​യി​ല്ല. നാ​ലു ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​ണ്. ‌
ക​ട​മ്മ​നി​ട്ട റോ​ഡി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ ജം​ഗ്‌​ഷ​നി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ട​സ​മാ​കു​ന്നു. താ​ഴെ​വെ​ട്ടി​പ്പു​റ​ത്തു നി​ന്നും സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭാ​ഗ​ത്തു നി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​ലി​യ സ്പീ​ഡി​ലാ​ണ് വ​രു​ന്ന​ത്. ‌
റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​ണ്ടാ​കു​ന്നു. അ​പ​ക​ട സൂ​ച​ന ന​ൽ​കു​ന്ന ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല.
സി​ഗ്ന​ൽ സ്ഥാ​പി​ക്കു​ന്ന​തി​നോ ട്രാ​ഫി​ക്ക് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​തു​ന്ന​തി​നോ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി.​കെ. അ​ർ​ജു​ന​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌