ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം‌
Sunday, November 28, 2021 10:29 PM IST
അ​ടൂ​ര്‍: ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി പ​റ​യു​മ്പോ​ഴും ന​ഗ​ര​സ​ഭ സ്‌​റ്റേ​ഡി​യം നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം. കി​ഫ്ബി​യി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച 10 കോ​ടി രൂ​പ എ​വി​ടെ​യെ​ന്ന് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ വ്യ​ക്ത​മാ​ക്കാ​ണ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ജി. ക​ണ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.നി​ര്‍​ദി​ഷ്ട സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ത്ത​ത് ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നും ക​ണ്ണ​ന്‍ പ​റ​ഞ്ഞു.‌
ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ന്റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ത്ത​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ടൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തീ​കാ​ത്മ​ക ഫു​ട്ബോ​ള്‍ ക​ളി ന​ട​ത്തി.റോ​ബി​ന്‍ ജോ​ര്‍​ജ്, നെ​സ്മ​ല്‍ കാ​വി​ള​യി​ല്‍ എ​ന്നി​വ​ര്‍ ക്യാ​പ്റ്റ​ന്‍​മാ​രാ​യ ഇ​രു​ടീ​മാ​യി ന​ട​ന്ന സെ​വ​ന്‍​സ് മ​ത്സ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ജി. ക​ണ്ണ​ന്‍ കി​ക്ക് ഓ​ഫ് ചെ​യ്തു.‌