മ​ണ്ണാ​ര​ക്കു​ള​ഞ്ഞി റോ​ഡു പ​ണി ത​കൃ​തി​യി​ൽ, മേ​ക്കൊ​ഴൂ​ർ യാ​ത്ര ദു​രി​ത​ത്തി​ൽ
Saturday, November 27, 2021 10:37 PM IST
മ​ണ്ണാ​ര​ക്കു​ള​ഞ്ഞി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യു​ടെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ൽ നി​ന്നു മേ​ക്കൊ​ഴൂ​രി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യി​ലൂ​ടെ യാ​ത്ര ദു​രി​ത പൂ​ർ​ണ​മാ​യി.‌ വ​ർ​ഷ​ങ്ങ​ളാ​യി മേ​ക്കൊ​ഴൂ​ർ നി​വാ​സി​ക​ൾ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ന​ട​പ്പാ​ത​യാ​ണി​ത്. മ​ണ്ണാ​ര​ക്കു​ള​ഞ്ഞി ജം​ഗ്ഷ​നി​ൽ നി​ന്നു പ​ടി​ക​ൾ ക​യ​റി​യാ​ണ് മേ​ക്കൊ​ഴൂ​രി​ലേ​ക്കു​ള്ള വ​ഴി. യാ​ത്രാ സൗ​ക​ര്യം കു​റ​വു​ള്ള കാ​ല​ഘ​ട്ടം മു​ത​ൽ ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന പാ​ത ഇ​പ്പോ​ഴും മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ൽ ബ​സി​റ​ങ്ങു​ന്ന​വ​ർ മേ​ക്കൊ​ഴൂ​രി​ലേ​ക്കു പോ​കാ​നു​ള്ള മാ​ർ​ഗ​മാ​ണ്. ‌
പി​എം റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നാ​കാ​ത്ത വി​ധ​ത്തി​ൽ ത​ട​സ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് മേ​ക്കൊ​ഴൂ​രു​കാ​രു​ടെ പ​രാ​തി.
മ​ണ്ണാ​ര​ക്കു​ള​ഞ്ഞി - മേ​ക്കൊ​ഴൂ​ർ റോ​ഡി​ന്‍റെ തി​ട്ട കൂ​ടി ഇ​ടി​ഞ്ഞ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്.
ഇ​തോ​ടെ മേ​ക്കൊ​ഴൂ​രി​ലേ​ക്ക് വാ​ഹ​ന​ത്തി​ലും കാ​ൽ​ന​ട​യാ​യും എ​ത്താ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. ‌