പ​ത്ത​നം​തി​ട്ട​യി​ലെ വ്യാ​പാ​ര മേ​ഖ​ല​യും പ്ര​തീ​ക്ഷയില്‌
Saturday, November 27, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഹ​ബ്ബാ​കു​ന്ന​തി​ൽ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​മേ​ഖ​ല​യ്ക്കു പ്ര​തീ​ക്ഷ.
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ മാ​റി തീ​ർ​ഥാ​ട​ന​കാ​ലം സു​ഗ​മ​മാ​യാ​ൽ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് വി​വ​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ക.
ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പ​ത്ത​നം​തി​ട്ട​യി​ൽ വി​ശ്ര​മ​ത്തി​ന് ല​ഭി​ക്കും. പ​ന്പ​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ടി​ക്ക​റ്റെ​ടു​ത്തു വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ ഇ​വി​ടെ​യി​റ​ങ്ങി ചെ​യി​ൻ സ​ർ​വീ​സി​ലാ​ണ് യാ​ത്ര തു​ട​രേ​ണ്ട​ത്. ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ യാ​ത്ര തു​ട​ർ​ന്നാ​ൽ മ​തി​യാ​കും. ഈ ​സ​മ​യ​പ​രി​ധി​യി​ൽ ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​ത്ത​നം​തി​ട്ട​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​വ​രെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ത്ത​നം​തി​ട്ട പ​ന്പ റൂ​ട്ടി​ൽ ബ​സു​ക​ൾ പി​ന്നീ​ട് മ​റ്റെ​ങ്ങും ഭ​ക്ഷ​ണ​ത്തി​നോ മ​റ്റോ നി​ർ​ത്തി​ല്ല.‌
നേ​ര​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് തീ​ർ​ത്ഥാ​ട​ക​രു​മാ​യി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ നേ​രെ പ​ന്പ​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ൽ തീ​ർ​ഥാ​ട​ക​രെ ന​ഗ​ര​ത്തി​ൽ കാ​ണു​മാ​യി​രു​ന്നി​ല്ല. പ​ന്പ- പ​ത്ത​നം​തി​ട്ട ചെ​യി​ൻ സ​ർ​വീ​സ് സ​ജീ​വ​മാ​കു​ന്ന​തോ​ടെ ശ​ബ​രി​മ​ല ​ദ​ർ​ശ​ന​ത്തി​ന് പോ​കു​ന്ന​വ​രും ദ​ർ​ശ​ന​ശേ​ഷം മ​ല​യി​റ​ങ്ങു​ന്ന​വ​രും മ​ണി​ക്കൂ​റു​ക​ളോ​ളം പ​ത്ത​നം​തി​ട്ട​യി​ൽ ത​ങ്ങേ​ണ്ടി​വ​രും.‌
പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് ശ​ബ​രി​മ​ല ഹ​ബ്ബാ​കു​ന്ന​തോ​ടെ തീ​ർ​ഥാ​ട​ക​ർ വി​രി​വ​യ്ക്കാ​നും വി​ശ്ര​മി​ക്കാ​നും ഇ​വി​ടെ സൗ​ക​ര്യം ഒ​രു​ക്കും.
തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം​കൂ​ടു​ന്ന​തോ​ടെ പു​തി​യ സ്റ്റാ​ൻ​ഡി​ലെ ക​ട​മു​റി​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കാ​ൻ ആ​ളു​ക​ൾ ത​യ്യാ​റാ​കു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. നി​ല​വി​ൽ ലേ​ല​ത്തി​ൽ പോ​കാ​ത്ത ക​ട​മു​റി​ക​ളും ക​ച്ച​വ​ട​സാ​ധ്യ​ത​ക​ൾ ഏ​റു​ന്ന​തി​നാ​ൽ ലേ​ലം കൊ​ള്ളാ​ൻ ആ​ളു​ക​ൾ ത​യാ​റാ​യേ​ക്കും.