മോ​ഷ​ണം, ദേ​ഹോ​പ​ദ്ര​വം കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ
Saturday, November 27, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​വ​ർ​ച്ച, മോ​ഷ​ണം, ദേ​ഹോ​പ​ദ്ര​വ കേ​സു​ക​ളി​ലെ പ്ര​തി​യും സ്ഥി​രം കു​റ്റ​വാ​ളി​യു​മാ​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. ആ​ല​പ്പു​ഴ രാ​മ​ങ്ക​രി മി​ത്ര​മ​ഠം കോ​ള​നി​യി​ൽ ല​തി​ൻ ബാ​ബു​വാ​ണ് (33)അ​റ​സ്റ്റി​ലാ​യ​ത്. ‌
പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ. ​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ല്ല കു​റ്റൂ​ർ ചി​റ്റി​ല​പ്പ​ടി എ​ന്ന സ്ഥ​ല​ത്ത് ഇ​പ്പോ​ൾ വാ​ട​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്ന് പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന സൈ​ക്കി​ളി​ലും സ്കൂ​ട്ട​റി​ലു​മാ​യി ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ളെ നി​രീ​ക്ഷി​ച്ച് ത​ക്കം പാ​ർ​ത്തി​രു​ന്ന് മാ​ല പ​റി​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ​യ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണ​മു​ത​ലു​ക​ൾ ഭാ​ര്യ​യെ​ക്കൊ​ണ്ട് ജ്വ​ല്ല​റി​ക​ളി​ലും സ്വ​ർ​ണ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.‌
തി​രു​വ​ല്ല, പു​ളി​ക്കീ​ഴ്, കൂ​ടാ​തെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ, രാ​മ​ങ്ക​രി എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​തി​ന് എ​ഴോ​ളം കേ​സു​ക​ളും, ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്ടി​ച്ച​തി​ന് തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സും ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മൂ​ന്നു​മാ​സ​മാ​യി സൈ​ക്കി​ളി​ൽ പ​ണി​ക്കു പോ​കു​ന്ന​വ​രെ​യും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​രെ​യും തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കൂ​ടാ​തെ, ര​ണ്ടു ജി​ല്ല​ക​ളി​ലാ​യി അ​ഞ്ഞൂ​റോ​ളം സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു.‌
ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലും, വേ​റെ ചി​ല ദേ​ഹോ​പ​ദ്ര​വ കേ​സു​ക​ളി​ലും ല​തി​ൻ പ്ര​തി​യാ​ണ്. മ​റ്റ് ജി​ല്ല​ക​ളി​ലും സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും, പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി പ​റ​ഞ്ഞു. പി​ടി​ച്ചു​പ​റി കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്‌​സി​പി​ഒ ജോ​ബി​ൻ ജോ​ണ്‍, സി​പി​ഒ​മാ​രാ​യ ഉ​മേ​ഷ്, ശ്രീ​ലാ​ൽ, ഷ​ഫീ​ക്, വി​ജീ​ഷ്, സു​ജി​ത് കു​മാ​ർ എ​ന്നി​വ​രാ​ണു​ള്ള​ത്. ‌