മാ​ധ്യ​മ​വി​മു​ക്ത മ​ണി​ക്കൂ​ർ
Friday, November 26, 2021 10:23 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് മാ​തൃ​വേ​ദി, പി​തൃ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന മാ​ധ്യ​മ വി​മു​ക്ത മ​ണി​ക്കൂ​ർ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ൽ പാ​രി​ഷ് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ന്നി​ച്ച് ഒ​രു മ​ണി​ക്കൂ​ർ മൊ​ബൈ​ൽ​ഫോ​ണ്‍, ഇ​ന്‍റ​ർ​നെ​റ്റ്, ക​ന്പ്യൂ​ട്ട​ർ, ടെ​ലി​വി​ഷ​ൻ തു​ട​ങ്ങി എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും മാ​റ്റി​വ​ച്ച് പ്രാ​ർ​ഥ​ന, സം​ഭാ​ഷ​ണം, ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ എ​ന്നി​വ​യ്ക്കാ​യി ഒ​ന്നി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യാ​ണ് മാ​ധ്യ​മ വി​മു​ക്ത മ​ണി​ക്കൂ​ർ. 28 മു​ത​ൽ എ​ല്ലാ കു​ടും​ബ​ങ്ങ​ളും ഈ ​ഒ​രു ജീ​വി​ത ശൈ​ലി​ക്ക് തു​ട​ക്കം കു​റി​ക്കും.