അ​യ​ൽ​വാ​സി​യെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ
Friday, November 26, 2021 10:23 PM IST
തി​രു​വ​ല്ല: മു​ൻ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ക​വി​യൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​വി​യൂ​ർ മാ​റ​മ​ല കോ​ള​നി​യി​ൽ അ​നീ​ഷ് മാ​ത്യു​വാ​ണ് (മ​നു, 30) പി​ടി​യി​ലാ​യ​ത്. ക​വി​യൂ​ർ കൊ​ണ്ടൂ​ർ മേ​പ്പു​റ​ത്ത് വീ​ട്ടി​ൽ ശ്രീ​രാ​ജി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഇ​ക്ക​ഴി​ഞ്ഞ 17നു ​രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​രാ​ജി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഒ​ളി​വി​വി​ൽ പോ​യ അ​നീ​ഷി​നെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തി​രു​വ​ല്ല സി​ഐ പി.​എ​സ്. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബ​ന്ധു​വീ​ട്ടി​ൽ വീ​ട്ടി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.