തി​രു​വ​ല്ല ഈ​സ്റ്റ് ബാ​ങ്ക്: ക​ള്ള​വോ​ട്ടി​നെ ആ​ശ്ര​യി​ക്കേ​ണ്ട ആ​വ​ശ്യം ത​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ്
Friday, November 26, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട; തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ക​ള്ള​വോ​ട്ടി​നെ ആ​ശ്ര​യി​ക്കേ​ണ്ട ആ​വ​ശ്യം ത​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ക​ള്ള​വോ​ട്ടി​ലൂ​ടെ​യും അ​ധി​കാ​ര​ത്തി​ന്‍റെ​യും പി​ൻ​ബ​ല​ത്തി​ൽ ഭ​ര​ണ​സ​മി​തി പി​ടി​ക്കാ​നു​ള്ള കു​ത​ന്ത്ര​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് മെ​ന​യു​ന്ന​തു മ​ന​സി​ലാ​ക്കി​യാ​ണ ്ത​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് തി​ക​ച്ചും സു​താ​ര്യ​മാ​യി ന​ട​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. ഇ​തി​നെ അ​ട്ടി​മ​റി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ശ്ര​മി​ച്ചേ​ക്കാം. ബാ​ങ്കി​ൽ നി​ന്നു​ള്ള ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ൽ നി​ഷ്ക​ർ​ഷി​ച്ച​തു​പോ​ലെ​യു​ള്ള മ​റ്റൊ​രു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു കൂ​ടി വോ​ട്ട​ർ​മാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് യു​ഡി​എ​ഫ് ഇ​ട​പെ​ട​ലി​ലാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​നെ​യും ത​ക​ർ​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്. തി​രു​വ​ല്ല, അ​ടൂ​ർ അ​ർ​ബ​ൻ ബാ​ങ്കു​ക​ളു​ടെ ഭ​ര​ണം അ​വ​ർ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ആ ​ബാ​ങ്കു​ക​ൾ​ക്കു പ്ര​തി​സ​ന്ധി​യാ​യി. കോ​ടി ക​ണ​ക്കി​നു രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ക​ളാ​ണ് എ​ൽ​ഡി​എ​ഫ് ഭ​രി​ച്ച പ​ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ന​ട​ന്നി​രി​ക്കു​ന്ന​ത്.
ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് യു​ഡി​എ​ഫാ​ണ്. ഇ​തി​നു​വേ​ണ്ടി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​യ​ള​വി​ൽ ബാ​ങ്കി​ലേ​ക്ക് പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ക​യും അ​വ​ർ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത​ത്.
മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പു​തി​യ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്നും യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. ബാ​ങ്ക് ഭ​ര​ണം ഏ​തു വി​ധേ​ന​യും സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ പാ​ളു​ന്ന​തി​ൽ വേ​വ​ലാ​തി പൂ​ണ്ടാ​ണ് ഇ​ട​തു​നേ​താ​ക്ക​ൾ ഇ​പ്പോ​ൾ ദു​രാ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത് . യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ ബാ​ങ്ക് വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണ്. 2004 മു​ത​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക് ദ​യ​നീ​യ പ​രാ​ജ​യ​മാ​ണ് ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത്. പ്രാ​ഥ​മി​ക വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച് അ​ന്തി​മ​മാ​ക്കു​ന്ന​തു​വ​രെ ഒ​രു വ്യ​ക്തി പോ​ലും ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. ബാ​ങ്കി​ൽ കോ​ർ ബാ​ങ്കിം​ഗ് സം​വി​ധാ​നം നി​ല​വി​ലു​ണ്ട്.
സാ​ന്പ​ത്തി​കാ​ടി​ത്ത​റ​യ്ക്ക് ഒ​രു കോ​ട്ട​വും ഉ​ണ്ടാ​യി​ട്ടി​ല്ല. മെ​ച്ച​പ്പെ​ട്ട നി​ല​യി​ൽ ത​ന്നെ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ വി​ഷ​യ​ത്തി​ൽ പെ​ൻ​ഷ​ൻ ബോ​ർ​ഡു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ളും നി​യ​മ​പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ത​ട​സ​മെ​ന്നും യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ജ​യ​വ​ർ​മ, റെ​ജി തോ​മ​സ്, യു​ഡി​എ​ഫ് ഇ​ല​ക്ഷ​ൻ ക​ണ്‍​വീ​ന​ർ അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വീ​ഡി​യോ​ഗ്ര​ഫി​ക്കു​ള്ള പ​ണം യു​ഡി​എ​ഫ് അ​ട​ച്ചി​ല്ല
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ഈ​സ്റ്റ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൂ​ത്തു​ക​ളി​ലെ പോ​ളിം​ഗ് ന​ട​പ​ടി​ക​ൾ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ന്ന​തി​ലേ​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ആ​വ​ശ്യ​മാ​യ പ​ണം യു​ഡി​എ​ഫ് അ​ട​ച്ചി​ല്ല. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ മു​ന്പാ​കെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം പ​ണം അ​ട​യ്ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ കൂ​ടു​ത​ൽ സ​മ​യം ചോ​ദി​ച്ച് ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും വ​ര​ണാ​ധി​കാ​രി അം​ഗീ​ക​രി​ച്ചി​ല്ല.
വീ​ഡി​യോ​ഗ്ര​ഫി​ക്ക് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ഉ​ത്ത​ര​വു വാ​ങ്ങി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന യു​ഡി​എ​ഫ് ഇ​തി​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​ക്കി​യെ​ന്നും ക​ള്ള​വോ​ട്ടാ​ണ് ഇ​തി​നു പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്നും സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി ചെ​യ​ർ​മാ​ൻ പീ​ലി​പ്പോ​സ് തോ​മ​സ് പ​റ​ഞ്ഞു.