വാ​റ്റു​കു​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ജ​ന​മൈ​ത്രി പോ​ലീ​സ്
Thursday, October 28, 2021 10:29 PM IST
വെ​ച്ചൂ​ച്ചി​റ: പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ല്‍ അ​ട​ച്ചു പൂ​ട്ട​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന വാ​റ്റു​കു​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി ജ​ന​മൈ​ത്രി പോ​ലീ​സ്.

ക്ലാ​സ് മു​റി​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഡെ​സ്‌​കു​ക​ളും ബെ​ഞ്ചു​ക​ളും സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് എ​ത്തി​ച്ചു ന​ല്‍​കി​യ​ത്. നി​ല​വി​ല്‍ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ഇ​രു​ന്ന് പ​ഠി​ക്കു​ന്ന​തി​ന് പോ​ലും ക​ഴി​യാ​ത്ത ത​ര​ത്തി​ല്‍ പ​ഴ​ക്കം ചെ​ന്ന ര​ണ്ടു ബെ​ഞ്ചു​ക​ള്‍ മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്ന് പ​റ​യു​ന്നു.

പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന്റ തു​ട​ക്കം മു​ത​ല്‍ സ്‌​കൂ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ല​പ്പെ​ടു​ത്താ​നും അ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും ജ​ന​മൈ​ത്രി പോ​ലീ​സു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ക്ക​ത്തി​ല്‍ സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സി​ന്‍റെ വീ​ണ്ടും വ​സ​ന്തം പ​ദ്ധ​തി​യി​ല്‍ സ്‌​കൂ​ളും ചു​റ്റു​പാ​ടും ശു​ചീ​ക​ര​ണം ന​ട​ത്തി​യും ജ​ന​മൈ​ത്രി പോ​ലീ​സാ​ണ്.