മൊ​ബൈ​ല്‍ ഡെ​ന്‍റ​ല്‍ ക്ലീ​നി​ക്ക് പ​രി​ശോ​ധ​ന
Thursday, October 28, 2021 10:29 PM IST
തി​രു​വ​ല്ല: വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്തും സേ​വ​ന​ത്തി​ന്‍റെ വെ​ളി​ച്ച​മേ​ന്തി തി​രു​വ​ല്ല പു​ഷ്പ​ഗി​രി ഡെ​ന്‍റ​ല്‍ കോ​ള​ജ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ശ​ക​ത​മാ​യ മ​ഴ​യി​ല്‍ പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു. എ​ന്നാ​ല്‍ പു​ഷ്പ​ഗി​രി ഡെ​ന്‍റ​ല്‍ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ധു​നി​ക സ​ജീ​ക​ര​ണ​ങ്ങ​ളു​ള്ള മൊ​ബൈ​ല്‍ ദ​ന്ത​ല്‍ ക്ലീ​നി​ക്ക് അ​വ​ശ്യ ചി​കി​ത്സ​ക​ള്‍ ന​ട​ത്തി​വ​രു​ന്നു. ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​ബി വ​ട​ക്കും​ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, ഡോ. ​വി​നോ​ദ് മാ​ത്യു, ഡോ. ​അ​നി​ല്‍ കു​ര്യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന മെ​ഡി​ക്ക​ല്‍ സം​ഘം ചി​കി​ത്സ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

407 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 407 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 406 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു പേ​രു​ണ്ട്.ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 191758 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ 282 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 185917 ആ​യി. നി​ല​വി​ല്‍ 4581 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 10000 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 3860 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2313 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.