ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍
Thursday, October 28, 2021 10:29 PM IST
ആ​ന​ന്ദ​പ്പ​ള്ളി: സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് ല​ഹ​രി വി​രു​ദ്ധ മി​ഷ​ന്‍റെ​യും ആ​ന​ന്ദ​പ്പ​ള്ളി റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി. ആ​ന​ന്ദ​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് ദാ​നി​യേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ (ഗ്രേ​ഡ്) എം. ​കെ. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ എം. ​ഹു​സൈ​ന്‍ അ​ഹ​മ്മ​ദ്, ജി​ല്ലാ മ​ദ്യ​വ​ര്‍​ജ​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഫാ. ​ഗീ​വ​ര്‍​ഗീ​സ് ബ്ലാ​ഹേ​ത്ത്, ആ​ന​ന്ദ​പ്പ​ള്ളി സു​രേ​ന്ദ്ര​ന്‍, വി. ​എ​ന്‍. മോ​ഹ​ന്‍​ദാ​സ്, പി. ​എ​സ്. ഗി​രീ​ഷ് കു​മാ​ര്‍, വി. ​കെ. സ്റ്റാ​ന്‍​ലി, വി. ​എ​സ്. ഡാ​നി​യേ​ല്‍, നി​ഖി​ല്‍ ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ന്തോ​ഷ് വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്റ് പ്ര​ഫ. രാ​ജൂ തോ​മ​സ് പ്ര​തി​ജ്ഞ ചെ​ല്ലി​ക്കൊ​ടു​ത്തു.