സ്‌​കൂ​ള്‍ കൗ​ണ്‍​സി​ല​ര്‍​മാ​രെ സ​ജ്ജ​മാ​ക്കി ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റ്
Thursday, October 28, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും അ​ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന സ്‌​കൂ​ള്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​നാ​യി ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റ് ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള സ​മ​ഗ്ര ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ച് റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​വി. ആ​ര​തി​യും കൗ​ണ്‍​സി​ലിം​ഗ് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ടെ​ക്നി​ക്കു​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി ഡി​എം​എ​ച്ച്പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ടി​സ്മോ​ന്‍ ജോ​സ​ഫും ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ പി.​എ​സ് ത​സ്നീം, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ നീ​താ ദാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ല്‍ ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​നം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​ര്‍ 'പൊ​ന്‍​വാ​ക്ക്' പ്ര​കാ​ശ​നം ചെ​യ്തു.

മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച നാ​ട​ക​മ​ത്സ​ര​ത്തി​ല്‍ പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ്, മ​ന്നം മെ​മ്മോ​റി​യ​ല്‍ എ​ന്‍​എ​സ്എ​സ് കോ​ള​ജ് കോ​ന്നി സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് എ​ന്നി​വ​ര്‍ യ​ഥാ​സ​മ​യം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി.